പ്രതിരോധച്ചെലവുകൾ കൂടുന്നു, ആദ്യ നാല് രാജ്യങ്ങളിൽ ഇന്ത്യ; സൈനിക നവീകരണത്തിൽ പിന്നോട്ടെന്നും റിപ്പോർട്ട്

പ്രതിരോധച്ചെലവുകൾ കൂടുന്നു, ആദ്യ നാല് രാജ്യങ്ങളിൽ ഇന്ത്യ; സൈനിക നവീകരണത്തിൽ പിന്നോട്ടെന്നും റിപ്പോർട്ട്

ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാൾ നാലിരട്ടി തുകയാണ് ചൈന ഓരോ വർഷവും നീക്കിവെക്കുന്നത്
Updated on
2 min read

ലോകത്തിൽ സൈന്യത്തിനായി ഏറ്റവും കൂടുതൽ ചെലവ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. 2023 ലെ ആഗോള സൈനിക ചെലവ് 2443 ബില്യൺ ഡോളറായി ഉയർന്നു.

എന്നാൽ സൈനിക ചെലവ് വർധിക്കുമ്പോഴും രാജ്യത്തിന്റെ സെനികശേഷി വർധിപ്പിക്കാനും സെെന്യത്തെ നവീകരിക്കാനും സാധിക്കുന്നില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ സൈന്യത്തിന്റെ ചെലവുകൾക്കായി നീക്കി വെക്കുന്ന 2443 ബില്ല്യൺ ഡോളറിൽ ഭൂരിപക്ഷവും സൈനികരുടെ ശമ്പളത്തിനും പെൻഷനുമാണ് ചെലവാകുന്നത്.

കര, വായു, കടൽ എന്നീ മേഖലകളിലെ സൈനികർക്കു പുറമെ, ആണവ, ബഹിരാകാശ, സൈബർ മേഖലകളിലും സൈന്യത്തെ നവീകരിക്കുകയാണ് ചൈന. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാൾ നാലിരട്ടി തുകയാണ് ചൈന ഓരോ വർഷവും നീക്കിവെക്കുന്നത്.

പ്രതിരോധച്ചെലവുകൾ കൂടുന്നു, ആദ്യ നാല് രാജ്യങ്ങളിൽ ഇന്ത്യ; സൈനിക നവീകരണത്തിൽ പിന്നോട്ടെന്നും റിപ്പോർട്ട്
'ഹമാസ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് വീഴ്ച'; ഇസ്രയേലി മിലിട്ടറി ഇൻ്റലിജൻസ് മേധാവി അഹരോൺ ഹലീവരാജിവെച്ചു

തായ്‌വാൻ, തെക്ക് കിഴക്കൻ ചൈനാ കടലുകൾ എന്നിവിടങ്ങളിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇടപെടൽ തടയുന്നതിനാണ് ചൈനയുടെ സൈനികച്ചെലവ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും ഇന്ത്യയുമായുള്ള അതിർത്തികളിൽ അനധികൃത കടന്നുകയറ്റത്തിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നാവിക സാന്നിധ്യം ക്രമാനുഗതമായി വർധിപ്പിക്കുന്നതിനും തുക ചെലവഴിക്കുന്നുണ്ട്.

സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ മൊത്തം ആഗോള സൈനിക ചെലവ് 6.8 ശതമാനം വർധിച്ചു. യുഎസ് (916 ബില്യൺ ഡോളർ), ചൈന (296 ബില്യൺ ഡോളർ) റഷ്യ (109 ബില്യൺ ഡോളർ), ഇന്ത്യ (84 ബില്യൺ ഡോളർ), സൗദി അറേബ്യ (76 ബില്യൺ ഡോളർ), യുകെ (75 ബില്യൺ ഡോളർ), ജർമനി (67 ബില്യൺ ഡോളർ), യുക്രെയ്ൻ (65 ബില്യൺ ഡോളർ), ഫ്രാൻസ് (61 ബില്യൺ ഡോളർ), ജപ്പാൻ (50 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് നീക്കിവെക്കുന്നത്. ഇതിൽ 30 -ാം സ്ഥാനത്താണ് പാകിസ്താന്‍. 8.5 ബില്ല്യൺ ഡോളറാണ് പാകിസ്താൻ ഉപയോഗിക്കുന്നത്.

പ്രതിരോധച്ചെലവുകൾ കൂടുന്നു, ആദ്യ നാല് രാജ്യങ്ങളിൽ ഇന്ത്യ; സൈനിക നവീകരണത്തിൽ പിന്നോട്ടെന്നും റിപ്പോർട്ട്
'വിമത നീക്കം പാർട്ടിക്ക് നാണക്കേടുണ്ടാക്കി'; ഈശ്വരപ്പയെ പുറത്താക്കി ബിജെപി

അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ-ഓഷ്യാനിയ എന്നീ മേഖലകളിൽ 2009-ന് ശേഷം സൈനികച്ചെലവ് ഉയരുന്നത് ഇതാദ്യമാണെന്നും എസ് ഐ പി ആർ ഐയുടെ പഠനത്തിൽ സൂചിപ്പിക്കുന്നു. 'സൈനിക ചെലവിലെ അഭൂതപൂർവമായ വർധനവ് സമാധാനത്തിലും സുരക്ഷയിലും ആഗോളതലത്തിൽ തകർച്ച നേരിടുന്നതിന്റെ സൂചനയാണെന്ന് എസ് ഐ പി ആർ ഐയുടെ മുതിർന്ന ഗവേഷകൻ നാൻ ടിയാൻ പറഞ്ഞു.

നിലവിലെ കണക്കുകൾ അനുസരിച്ച് യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, ഹെലികോപ്റ്ററുകൾ തുടങ്ങി കാലാൾപ്പടയിലെ ആധുനിക ആയുധങ്ങൾ, ഗൈഡഡ് മിസൈലുകൾ, രാത്രി-യുദ്ധ ശേഷികൾ തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യൻ സായുധ സേന വലിയ പ്രവർത്തനക്ഷാമം നേരിടുന്നു.

2024-25 ലെ 6.2 ലക്ഷം കോടി രൂപയുടെ പ്രതിരോധ ബജറ്റിൽ സൈനിക നവീകരണത്തിന് 28ശതമാനം മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. 32 ലക്ഷം വിമുക്തഭടന്മാർക്കും വിരമിച്ച പ്രതിരോധവകുപ്പിലെ തൊഴിലാളികൾക്കും 1.4 ലക്ഷം കോടി രൂപയുടെ പെൻഷൻ വകയിരുത്തുന്നത് പരിഗണിച്ചാൽ പ്രതിരോധ ചെലവ് പ്രതീക്ഷിക്കുന്ന ജിഡിപിയുടെ 1.9 ശതമാനം മാത്രമാണ്. പെൻഷൻ ബിൽ ഒഴിവാക്കിയാൽ അത് 1.5 ശതമാനത്തിൽ താഴെയായി കുറയുന്നു. ചൈന-പാകിസ്താനിൽ കൂട്ടുകെട്ട് ഉയർത്തുന്ന ഭീഷണി പ്രതിരോധിക്കാൻ കുറഞ്ഞത് ചെലവ് 2.5 ശതമാനമായി ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in