എയിംസ് സെര്‍വര്‍ ഹാക്കിങ്: പിന്നില്‍ ചൈനീസ് സംഘം; ഡേറ്റ വീണ്ടെടുത്തു

എയിംസ് സെര്‍വര്‍ ഹാക്കിങ്: പിന്നില്‍ ചൈനീസ് സംഘം; ഡേറ്റ വീണ്ടെടുത്തു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ള കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്
Updated on
1 min read

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സെര്‍വര്‍ ഹാക്കിങിന് പിന്നില്‍ ചൈനീസ് സംഘമാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സെർവറിലെ ഡേറ്റ 20 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടെടുത്തു. 100 സെര്‍വറുകളില്‍ 40 എണ്ണം ഫിസിക്കലും 60 എണ്ണം വെര്‍ച്വലുമാണ്. അതില്‍ അഞ്ച് ഫിസിക്കല്‍ സെര്‍വറുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

നവംബര്‍ 23നാണ് എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത്. സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായി 200 കോടി രൂപ ക്രിപ്റ്റോകറന്‍സിയായി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു.

അപ്പോയിന്റ്മെന്റ് സംവിധാനം മുതല്‍ രോഗികളുമായും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കിടയിലുമുള്ള റിപ്പോര്‍ട്ടുകള്‍, ബില്ലിംങ് തുടങ്ങി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മിക്കവാറും എല്ലാ സേവനങ്ങളും ഓണ്‍ലൈനായതിനാല്‍ ഈ സെര്‍വറുകളെല്ലാം അറ്റാക്ക് ചെയ്യപ്പെട്ടു. സെര്‍വര്‍ അറ്റാക്ക് സംഭവിച്ചതോടെ ഇവയെല്ലാം മാനുവല്‍ മോഡിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി അധിക ജീവനക്കാരെ വിന്യസിക്കുകയും ചെയ്തു. എല്ലാ സെര്‍വറുകളും ഹാക്ക് ചെയ്യപ്പെട്ടില്ലെങ്കിലും അന്വേഷണ സമയത്ത് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓഫ്‍ലൈനാക്കുകയായിരുന്നു.

200 കോടി രൂപ ക്രിപ്റ്റോകറന്‍സിയായി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു

ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പെടെ 38 ലക്ഷം രോഗികളാണ് പ്രതിവര്‍ഷം എയിംസില്‍ ചികിത്സ തേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ള കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് . 5,000-ത്തോളം വരുന്ന എല്ലാ കമ്പ്യൂട്ടറുകളും സെര്‍വറുകളും സ്‌കാന്‍ ചെയ്തതിനാല്‍ ഐടി എമര്‍ജന്‍സി ടീമുകള്‍ക്ക് പുറമെ ഉന്നത ഇന്റലിജന്‍സും തീവ്രവാദ വിരുദ്ധ ഏജന്‍സികളും സംയുക്തമായാണ് അന്വേഷണം നടത്തിയത്.

എയിംസ് സെര്‍വര്‍ ഹാക്കിങ്: പിന്നില്‍ ചൈനീസ് സംഘം; ഡേറ്റ വീണ്ടെടുത്തു
എയിംസ് സെര്‍വര്‍ ഹാക്കിങ്: സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍

അതേസമയം, സെര്‍വറുകളില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്ന് സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‌റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എയിംസിന്‌റെ ഫയര്‍വാളിലും നെറ്റ്‌വര്‍ക്കിലും വലിയ സുരക്ഷാവീഴ്ചയാണുണ്ടായത്. കമ്പ്യൂട്ടര്‍ ഘടിപ്പിച്ചിരുന്ന സ്വിച്ച് ബോര്‍ഡുകളും അനിയന്ത്രിതമായ രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

logo
The Fourth
www.thefourthnews.in