വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം; അഞ്ചാം ക്ലാസ് വരെ പഠനം ഓണ്‍ലൈനായി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു, വാഹനങ്ങള്‍ക്കും നിയന്ത്രണം

വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം; അഞ്ചാം ക്ലാസ് വരെ പഠനം ഓണ്‍ലൈനായി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു, വാഹനങ്ങള്‍ക്കും നിയന്ത്രണം

ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളില്‍ 21 എണ്ണം ഗുരുതരമായ എക്യുഐ രേഖപ്പെടുത്തി
Updated on
1 min read

തുടര്‍ച്ചയായ മൂന്നാം ദിവസവും വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‌റെ (സിപിസിബി) റിപ്പോര്‍ട്ട് പ്രകാരം വായുഗുണനിലവാര സൂചിക(എക്യുഐ) 409-ല്‍ എത്തി. നഗരം മുഴുവന്‍ പുക മൂടിയ നിലയില്‍ തുടരുകയാണ്. ഇത് വിമാനസര്‍വീസുകള്‍ക്കും മറ്റ് ഗതാഗതങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്നുണ്ട്.

ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളില്‍ 21 എണ്ണം ഗുരുതരമായ എക്യുഐ രേഖപ്പെടുത്തി. നാലെണ്ണം സിവിയര്‍ പ്ലസ് ആയും തിരിച്ചിട്ടുണ്ട്. ജഹാംഗീര്‍പുരി, ബവാന, വാസിര്‍പൂര്‍, രോഹിണി എന്നിവിടങ്ങളില്‍ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. എന്നിരുന്നാലും 24 മണിക്കൂര്‍ മൊത്തത്തിലുള്ള വായുഗുണനിലവാരം വ്യാഴാഴ്ചത്തെ 432നെ അപേക്ഷിച്ച് നേരിയ പുരോഗതി കാണിക്കുന്നു.

തുടര്‍ച്ചയായ മൂന്നാംദിനവും നഗരം കടുത്ത വായുമലിനീകരണത്തില്‍ കുടുങ്ങിയതിനാല്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്‌റ് കമ്മിഷന്‌റെ ഉത്തരവിനെത്തുടര്‍ന്ന് ഗ്രഡഡ് റസ്‌പോണ്‍സ് അക്ഷന്‍ പ്ലാനിന്‌റെ(ജിആര്‍എപി) സ്റ്റേജ് 3 പ്രകാരമുള്ള കര്‍ശന മലിനീകരണ വിരുദ്ധ നടപടികള്‍ ഇന്ന് നിലവില്‍ വന്നിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ മോഡിലേക്ക് മാറുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം; അഞ്ചാം ക്ലാസ് വരെ പഠനം ഓണ്‍ലൈനായി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു, വാഹനങ്ങള്‍ക്കും നിയന്ത്രണം
കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

ജിആര്‍എപിയുടെ സ്റ്റേജ് 3 പ്രകാരം എന്‍സിആര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ അന്തര്‍ സംസ്ഥാന ബസുകളും(ഇലക്ട്രിക്, സിഎന്‍ജി, ബിഎസ് VI ഡീസല്‍ വാഹനങ്ങള്‍ ഒഴികെ) ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക, ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുക, പ്രധാന റോഡുകളില്‍ ദിവസേന വെള്ളം തളിക്കുക, ചെറിയ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പരിഗണിക്കുക എന്നിവയും നടപടികളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലും ചുറ്റുമുള്ള ജില്ലകളിലും ബിഎസ് III പെട്രോള്‍, ബിഎസ് IV ഡീസല്‍ വാഹനങ്ങള്‍ എന്നിവയുടെ നീക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. അന്തരീക്ഷം പതിനാല് ദിവസത്തെ മോശം അവസ്ഥയെത്തുടര്‍ന്ന് ബുധനാഴ്ച നഗരത്തിലെ വായുഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. വാഹനങ്ങളില്‍നിന്നുള്ള പുക, ഫാം ഫയര്‍, കാറ്റിന്‌റെ വേഗത കുറഞ്ഞതുള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ എന്നിവ ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും മലിനീകരണതോത് വര്‍ധിപ്പിച്ചു.

logo
The Fourth
www.thefourthnews.in