കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജെയിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജെയിന് ജാമ്യം

18 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ത്യേന്ദർ ജെയിൻ
Updated on
1 min read

കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡല്‍ഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനിനു ജാമ്യം. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയാണ് ജാമ്യം നല്‍കിയത്. 2022 മേയിലാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതിനെത്തുടർന്ന് 18 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ജെയിൻ.

ദീർഘകാലമായി ജയിൻ തടങ്കലില്‍ തുടരുന്ന കാര്യം ജാമ്യം അനുവദിക്കവെ കോടതി പരാമർശിച്ചു. മനീഷ് സിസോദിയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം കോടതി ചൂണ്ടിക്കാട്ടി. വേഗത്തിലുള്ള വിചാരണ മൗലികവകാശമാണെന്നായിരുന്നു സിസോദിയയുടെ കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം നിയമം (പിഎംഎല്‍എ) പോലുള്ള കർശനമായ നിയമങ്ങള്‍ ഉള്‍പ്പെട്ടകേസുകളില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രധാന്യം കോടതി ചൂണ്ടിക്കാണിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജെയിന് ജാമ്യം
ഇഷ ഫൗണ്ടേഷനിൽ നിരവധി പേരെ കാണാതായെന്നു തമിഴ്‌നാട്‌ പോലീസ്; കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി

സിസോദിയ കേസിലെ സുപ്രീംകോടതിയുടെ പരാമർശങ്ങളെയും നിരീക്ഷണങ്ങളെയും തന്നെ ആശ്രയിച്ചായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികള്‍.

ജയിനിന്റെ ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർത്തിരുന്നു. ജയിൻ ഇതിനോടകം തന്നെ ഒരുവലിയ കാലയളവ് ജയിലില്‍ തുടർന്നെന്നും വേഗം വിചാരണ ആരംഭിക്കാനുള്ള സാധ്യതകള്‍ക്കുറവാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജയിന് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെയും കേസുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും കാണുന്നതിന് ജയിന് വിലക്കുണ്ട്. വിചാരണയെ സ്വാധീനിക്കുന്ന ഒരു നടപടിയും ജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് കോടതിയുടെ നിർദേശം. കോടതിയുടെ അനുവാദമില്ലാതെ ഇന്ത്യയ്ക്കു പുറത്തേക്കു യാത്ര ചെയ്യാനും പാടില്ല.

logo
The Fourth
www.thefourthnews.in