കെജ്‌രിവാളിന് തിരിച്ചടി, ജയിലിൽ തുടരണം; വിചാരണക്കോടതി നൽകിയ ജാമ്യം സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

കെജ്‌രിവാളിന് തിരിച്ചടി, ജയിലിൽ തുടരണം; വിചാരണക്കോടതി നൽകിയ ജാമ്യം സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

ജൂൺ ഇരുപതിനായിരുന്നു എഎപി നേതാവിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം നൽകിയത്. പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിച്ചു
Updated on
1 min read

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. റോസ് അവന്യു കോടതി ജഡ്ജി ജൂൺ 20ന് നൽകിയ ജാമ്യത്തിനെതിരെ ഇ ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഇഡിയുടെ വാദങ്ങൾ വിചാരണക്കോടതി ജഡ്ജി പരിഗണിച്ചില്ലെന്നും അതിനാൽ ഉത്തരവ് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച അപേക്ഷ ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് അനുവദിച്ചത്. മുഴുവൻ രേഖകളും പരിശോധിച്ചിട്ടില്ലെന്ന വിചാരണകോടതി ജഡ്ജിയുടെ നിരീക്ഷണം, ജാമ്യം അനുവദിക്കുമ്പോൾ ശരിയായില്ല കാര്യങ്ങൾ മനസിലാക്കതെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ജൂൺ ഇരുപതിനായിരുന്നു എഎപി നേതാവിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം നൽകിയത്. ജൂൺ 21ന് ഇഡി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ സുധിർ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചത്. ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഇ ഡി യുടെ പ്രധാന ആവശ്യം.

കെജ്‌രിവാളിന് തിരിച്ചടി, ജയിലിൽ തുടരണം; വിചാരണക്കോടതി നൽകിയ ജാമ്യം സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി
കെജ്‌രിവാള്‍ ജയിലില്‍ തുടരും, ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ഇ ഡിയുടെ അപേക്ഷ പരിഗണിച്ച ഡൽഹി ഹൈക്കോടതി വിചാരണക്കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്യുകയും വിധി പറയാന്‍ ജൂൺ 25-ലേക്ക് മാറ്റിവയ്ക്കുകയായുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം (ജൂൺ 25) സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രണ്ടംഗ അവധിക്കാല ബെഞ്ച് ഉടൻ വിധി പറയാൻ വിസമ്മതിച്ചു.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തെ തീഹാർ ജയിലിൽ കസ്റ്റഡിയിലേക്ക് അയച്ചു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കീഴടങ്ങണമെന്നായിരുന്നു നിർദേശം.

logo
The Fourth
www.thefourthnews.in