കൊലകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ  വിവാഹം ; ഡൽഹി കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹം ; ഡൽഹി കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

നിക്കി മരിച്ച ദിവസം സാഹിൽ വിളിച്ചിരുന്നു അവൾ സുഹൃത്തുക്കളുടെ കൂടെ വിനോദയാത്ര പോയിരിക്കുകയാണെന്നും ഫോൺ തന്റെ കയ്യിൽ ആണെന്നും പറഞ്ഞു
Updated on
1 min read

ഡൽഹിയിൽ പങ്കാളിയെ യുവാവ് കൊലപ്പെടുത്തിയത് ഡാറ്റ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചെന്ന് പോലീസ്. 24 കാരിയായ നിക്കി യാദവിനെയാണ് പങ്കാളിയായ സാഹിൽ ഗെഹ്‌ലോട്ട് കൊലപ്പെടുത്തിയത്. സാഹിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. കൊലക്ക് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ സാഹിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നും പോലീസ് പറഞ്ഞു.

കൊലകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ  വിവാഹം ; ഡൽഹി കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഡല്‍ഹിയില്‍ ധാബയിലെ ഫ്രീസറില്‍ ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം; ഉടമ അറസ്റ്റില്‍

സാഹിൽ വിവാഹിതനായതോടെ ഇയാളുടെ കൂടെ താമസിച്ചിരുന്ന യുവതിയെ കാണാനില്ല എന്ന് ഇവരുടെ അയൽക്കാരനാണ് പോലീസിൽ പരാതി നൽകിയത്. 2018 ൽ ഉത്തം നഗറിലെ ഒരു കോച്ചിങ് സെന്ററിൽ വെച്ചാണ് നിക്കിയും സാഹിലും പരിചയപ്പെട്ടത്. പ്രണയത്തിലായ ഇരുവരും കുറച്ചു നാളുകൾക്ക് ശേഷം ഒരുമിച്ച് താമസിക്കാൻ തുടങ്ങി. 2022 ഡിസംബറില് സാഹിലിന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി ഉറപ്പിക്കുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. എന്നാൽ ഇക്കാര്യം സാഹിൽ നിക്കിയിൽ നിന്ന് മറച്ചു വച്ചു. വിവാഹദിവസമായ ഫെബ്രുവരി 10 ന് ഗോവയിലേക് യാത്ര പോകാനിരിക്കുകയിരുന്നു പെൺകുട്ടി. എന്നാൽ വിവാഹത്തെക്കുറിച്ച് അറിഞ്ഞതോടെ യാത്ര ഒഴിവാക്കുകയായിരുന്നു. പിന്നാലെ ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിട്ടു. നിക്കിയുടെ സഹോദരി വീട്ടിൽ ഉണ്ടായിരുന്നതിനാൽ ഇരുവരും കാറിൽ പുറത്തേക്ക് പോയി. കശ്മീർ ഗേറ്റിൽ മുൻപിൽ വെച്ച് വീണ്ടും വഴക്കുണ്ടായതോടെ സാഹിൽ കാറിലെ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിക്കുകയിരുന്നു.

എന്നാൽ മകളുടെ പ്രണയബന്ധത്തെ ക്കുറിച്ച് അറിവില്ലായിരുന്നു എന്നും പോലീസ് വിളിച്ചപ്പോൾ മാത്രമാണ് മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും നിക്കിയുടെ അച്ഛൻ പറഞ്ഞു. " ഒന്നര മാസം മുൻപ് നിക്കി വീട്ടിൽ വന്നിരുന്നു. 4 ദിവസം വീട്ടിൽ നിന്നിട്ടാണ് പോയത്. നിക്കി മരിച്ച ദിവസം സാഹിൽ വിളിച്ചിരുന്നു അവൾ സുഹൃത്തുക്കളുടെ കൂടെ വിനോദയാത്ര പോയിരിക്കുകയാണെന്നും ഫോൺ തൻ്റെ കയ്യിൽ ആണെന്നും പറഞ്ഞു. വിവാഹമായത് കൊണ്ട് കൂടെ പോകാൻ കഴിഞ്ഞില്ലെന്നും അവൻ പറഞ്ഞു. പിന്നെ പോലീസ് വിളിച്ചപ്പോഴാണ് നിക്കി മരിച്ച വിവരം അറിയുന്നത് " നിക്കിയുടെ അച്ഛൻ പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്ത സാഹിൽ ഗെഹ്‌ലോട്ടിനെ ഡൽഹി കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൊലക്ക് ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in