എയര്‍ ഇന്ത്യയില്‍ വയോധികയുടെ മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

എയര്‍ ഇന്ത്യയില്‍ വയോധികയുടെ മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

വയോധിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
Updated on
1 min read

എയര്‍ ഇന്ത്യയില്‍ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ സഹയാത്രികനായ ശേഖര്‍ മിശ്രയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഡല്‍ഹി പോലീസ് മിശ്രക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. മദ്യപിച്ച് പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറല്‍ , സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈയില്‍ വ്യവസായിയാണ് ശേഖര്‍ മിത്ര. വയോധിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ശേഖര്‍ മിശ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുപ്പത് ദിവസത്തേക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ശേഖര്‍ മിശ്രയ്ക്ക് 30 ദിവസത്തേക്ക് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയയാണ് ശേഖര്‍ മിശ്ര വിമാനത്തിലുണ്ടായ വയോധികയോട് അപമര്യാദയായി പെരുമാറിയത്. എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. പിന്നാലെ എയര്‍ ഇന്ത്യക്കെതിരെയും വയോധിക പരാതി ഉന്നയിച്ച് രംഗത്തെത്തി. ഫ്ലെെറ്റിനുള്ളില്‍ നിന്നും ഇത്തരമൊരു ദുരനുഭവമുണ്ടായിട്ടും ഫ്ലെെറ്റിലെ ക്രൂ, പ്രശ്നത്തെ വേണ്ടവിധം കെെകാര്യം ചെയ്തില്ലെന്നും, തനിക്കു വേണ്ടി താന്‍ മാത്രമാണ് സംസാരിച്ചതെന്നുമായിരുന്നു യാത്രക്കാരിയുടെ ആരോപണം.

എയര്‍ ഇന്ത്യയില്‍ വയോധികയുടെ മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും
വിമാനത്തിൽ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചു; പരാതിയുമായി വയോധിക

സംഭവത്തില്‍ എയര്‍ ഇന്ത്യ കമ്പനി ഡിജിസിഎയ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എയര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഡിജിസിഎയുടെ തുടര്‍നടപടി.

logo
The Fourth
www.thefourthnews.in