ശീത തരംഗത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ

ശീത തരംഗത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ

ഇന്നും നാളെയും അതിശൈത്യം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
Updated on
1 min read

ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞും ശീത തരംഗവും ശമനമില്ലാതെ തുടരുന്നു. ഇന്നും നാളെയും അതിശൈത്യം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയോടെ ഡല്‍ഹിയിലെ കുറഞ്ഞ താപനില അഞ്ച് ഡിഗ്രിയായി ഉയർന്നേക്കും. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്, 1.5 ഡിഗ്രി സെല്‍ഷ്യസ്. പഞ്ചാബ്, ഛണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ വരുന്ന രണ്ട് ദിവസം കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

ശീത തരംഗത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ
ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മൂടല്‍ മഞ്ഞ് കാഴ്ച മറയ്ക്കുന്നതിനാല്‍ വാഹനാപകടങ്ങള്‍ ഈ പ്രദേശങ്ങളില്‍ തുടര്‍ക്കഥയാണ്

ട്രെയിന്‍, റോഡ് ഗതാഗതം വലിയ തോതില്‍ തടസപ്പെട്ടിട്ടുണ്ട്. ശീതതരംഗം കണക്കിലെടുത്ത് പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയടക്കമുളള പ്രദേശങ്ങളില്‍ ശൈത്യം വലിയ രീതിയില്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ശൈത്യകാലത്ത് ജനങ്ങളെ ബാധിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. ശക്തമായ ശീതതരംഗവും മൂടല്‍ മഞ്ഞും കാരണം കാഴ്ചാപരിധി 50 മീറ്ററില്‍ താഴെയാണ്. മൂടല്‍ മഞ്ഞ് കാഴ്ച മറയ്ക്കുന്നതിനാല്‍ വാഹനാപകടങ്ങള്‍ ഈ പ്രദേശങ്ങളില്‍ തുടര്‍ക്കഥയാണ്.

അടുത്ത മൂന്ന് ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് കനക്കും

ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും പഞ്ചാബ്, ബിഹാർ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിലും അടുത്ത 2-3 ദിവസങ്ങളിലും നാളെ രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലും ശീത തരംഗം കടുക്കുമെന്നാണ് മുന്നറിയിപ്പുകള്‍. രണ്ട് ദിവസത്തിന് ശേഷം വടക്ക് പടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് കനക്കും.

logo
The Fourth
www.thefourthnews.in