യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്തില്ല; എയർ ഇന്ത്യക്ക് വീണ്ടും ഡിജിസിഎയുടെ നോട്ടീസ്

യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്തില്ല; എയർ ഇന്ത്യക്ക് വീണ്ടും ഡിജിസിഎയുടെ നോട്ടീസ്

കഴിഞ്ഞ മാസം പാരീസിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ നടന്ന രണ്ട് സംഭവങ്ങളുടെ പേരിലാണ് നടപടി
Updated on
1 min read

യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യാത്തതിന് എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ മാസം പാരീസിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ നടന്ന രണ്ട് സംഭവങ്ങളുടെ പേരിലാണ് നടപടി. മദ്യപിച്ച യാത്രക്കാരൻ ശുചിമുറിയിൽ പുകവലിച്ചു, യാത്രക്കാരി ശൗചാലയത്തിൽ പോയപ്പോൾ ഒരു പുരുഷൻ അവരുടെ പുതപ്പും ഇരിപ്പിടവും ഉപയോഗിച്ചു, എന്നീ സംഭവങ്ങളുടെ പേരിലാണ് നോട്ടീസ്. ഡിസംബർ ആറിന് പാരീസ്-ന്യൂ ഡൽഹി AI-142 വിമാനത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്.

മദ്യപിച്ച ഒരു യാത്രക്കാരൻ ജീവനക്കാരുടെ എതിർപ്പ് വകവെയ്ക്കാതെ ശുചിമുറിയില്‍ പുകവലിക്കുകയായിരുന്നു. രണ്ടാമത്തെ സംഭവം, സഹയാത്രികയുടെ പുതപ്പും സീറ്റും അവരുടെ അസാന്നിധ്യത്തില്‍ ഉപയോഗിച്ചെന്നാണ്. എന്നാൽ വിഷയങ്ങളില്‍ റിപ്പോർട്ട് ആവശ്യപ്പെടുന്നതുവരെ ഈ സംഭവങ്ങൾ അറിയിച്ചിട്ടില്ലെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. എയർ ലൈന്റെ വിശദീകരണം മതിയായതല്ലായിരുന്നെന്നും മറുപടി നല്‍കാൻ ഉദാസീനത കാട്ടിയെന്നും ഡിജിസിഎ വിമർശിച്ചു.

എയർലൈന്റെ വിശദീകരണം മതിയായതല്ലായിരുന്നെന്നും മറുപടി നല്‍കാൻ ഉദാസീനത കാട്ടിയെന്നും ഡിജിസിഎ

“05.01.2023 ന് ഡിജിസിഎ സംഭവത്തിന്റെ റിപ്പോർട്ട് തേടുന്നതുവരെ എയർ ഇന്ത്യ സംഭവം റിപ്പോർട്ട് ചെയ്തില്ല. 06.01.2023-ന് ഇമെയിൽ വഴി എയർ ഇന്ത്യ സമർപ്പിച്ച മറുപടി പരിശോധിച്ചതിന് ശേഷം, പ്രശ്നം സൃഷ്ടിക്കുന്ന ഒരു യാത്രക്കാരനെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി. എയർലൈന്റെ വിശദീകരണം മതിയായതല്ലായിരുന്നെന്നും മറുപടി നല്‍കാൻ ഉദാസീനത കാട്ടിയെന്നും മനസിലാക്കിയിട്ടുണ്ട്, ”ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മറുപടി നൽകാൻ എയർ ഇന്ത്യക്ക് രണ്ടാഴ്ചത്തെ സമയമാണ് നൽകിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും

മറുപടി നൽകാൻ എയർ ഇന്ത്യക്ക് രണ്ടാഴ്ചത്തെ സമയമാണ് നൽകിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമാനത്തിൽ യാത്രക്കാർ പ്രശ്നങ്ങൾ സൃഷ്ടിക്കുക ,യാത്രക്കാരുടെ മോശം പെരുമാറ്റം എന്നിവ റിപ്പോർട്ട് ചെയ്താൽ, വിമാനം ലാൻഡ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ ഡിജിസിഎയെ അറിയിക്കാൻ എല്ലാ എയർലൈനുകളും ബാധ്യസ്ഥരാണ്. ഇതുപ്രകാരം പ്രശ്നം സൃഷ്‌ടിച്ച യാത്രക്കാരനെതിരെ 30 ദിവസത്തിനുള്ളിൽ ആഭ്യന്തര കമ്മിറ്റിക്ക് നടപടി സ്വീകരിക്കാം. അത് ആജീവനാന്ത വിലക്ക് വരെ ഉൾപ്പെടുന്ന നടപടിക്രമങ്ങളാണ്.

യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്തില്ല; എയർ ഇന്ത്യക്ക് വീണ്ടും ഡിജിസിഎയുടെ നോട്ടീസ്
എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റില്‍

നവംബറിൽ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ മദ്യലഹരിയില്‍ യുവാവ് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിലും ഡിജിസിഎ എയർ ഇന്ത്യക്ക് നോട്ടീസ് നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in