മൂന്നു പതിറ്റാണ്ടിനു ശേഷം ജെഎന്‍യുവിന് ദളിത് പ്രസിഡന്റ്; അറിയാം ധനഞ്ജയിനെ

മൂന്നു പതിറ്റാണ്ടിനു ശേഷം ജെഎന്‍യുവിന് ദളിത് പ്രസിഡന്റ്; അറിയാം ധനഞ്ജയിനെ

ബിഹാറിലെ ഗയയില്‍ നിന്നുള്ള പിഎച്ച്ഡി വിദ്യാര്‍ഥി ധനഞ്ജയ് ആണ് ജെഎന്‍യു പ്രസിഡന്റ്
Updated on
2 min read

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എ ബി വി പിയെ പരാജയപ്പെടുത്തി നാല് സെന്‍ട്രല്‍ സീറ്റുകളിലും വിജയം നേടിയിരിക്കുകയാണ് ഇടതുസഖ്യം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളിലാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഡിഎസ്എഫ്), സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എഐഎസ്എഫ്) തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ സഖ്യം വിജയം നേടിയിരിക്കുന്നത്.

ബിഹാറിലെ ഗയ സ്വദേശി ധനഞ്ജയ് ആണ് ജെഎന്‍യു പ്രസിഡന്റ്. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ 1996-97 കാലഘട്ടത്തിനുശേഷം ആദ്യമായാണ് ഒരു ദളിത് വിദ്യാര്‍ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ ജയിച്ച ബട്ടിലാല്‍ ബൈര്‍വയ്ക്കുശേഷുള്ള ദളിത് പ്രസിഡന്റാണ് ധനഞ്ജയ്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെ 922 വോട്ടിനാണ് ഐസ നേതാവായ ധനഞ്ജയ് പരാജയപ്പെടുത്തിയത്. ജെ എൻ യു സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് ഏസ്തെറ്റിക്‌സിൽ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് ധനഞ്ജയ്.

മൂന്നു പതിറ്റാണ്ടിനു ശേഷം ജെഎന്‍യുവിന് ദളിത് പ്രസിഡന്റ്; അറിയാം ധനഞ്ജയിനെ
'കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല, പിന്നെങ്ങനെ കെജ്‍രിവാള്‍ ഉത്തരവിറക്കി'; അന്വേഷണത്തിനൊരുങ്ങി ഇഡി

സര്‍വകലാശാലകളെടുത്ത ഉന്നത വിദ്യാഭ്യാസ ഫണ്ടിങ് ഏജന്‍സി (എച്ച്ഇഎഫ്എ) വായ്പകള്‍ കാരണം ഫീസ് വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു ധനഞ്ജയന്റെ പ്രധാന പ്രചാരണം. ഒപ്പം, കാമ്പസിലെ വെള്ളം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

''വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം നിരസിക്കാനുള്ള ജെഎന്‍യു വിദ്യാര്‍ഥികളുടെ ഹിതപരിശോധനയാണ് ഈ വിജയം. വിദ്യാര്‍ഥികള്‍ ഞങ്ങളിലുള്ള വിശ്വാസം ഒരിക്കല്‍ കൂടി തെളിയിച്ചു. ഞങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും,'' വിജയത്തിനു ശേഷം ധനഞ്ജയ് പറഞ്ഞു. കാമ്പസിലെ സ്ത്രീകളുടെ സുരക്ഷ, ഫണ്ട് വെട്ടിക്കുറയ്ക്കല്‍, സ്‌കോളര്‍ഷിപ്പ് വര്‍ധനവ്, അടിസ്ഥാന സൗകര്യ വികസനം, ജല പ്രതിസന്ധി ഇല്ലാതാക്കല്‍ എന്നിവയാണ് വിദ്യാര്‍ഥി യൂണിയന്റെ മുന്‍ഗണനകളിലുള്ളതെന്നും ധനഞ്ജയ്.

മൂന്നു പതിറ്റാണ്ടിനു ശേഷം ജെഎന്‍യുവിന് ദളിത് പ്രസിഡന്റ്; അറിയാം ധനഞ്ജയിനെ
ജനാർദ്ദന റെഡ്ഢിയുടെ ഘർവാപസി ഇന്ന്; ബെല്ലാരി ബെൽറ്റിൽ നേട്ടം പ്രതീക്ഷിച്ച് ബിജെപി

ഇടതു സഖ്യത്തിലെ അവിജിത് ഘോഷ് (എസ് എഫ് ഐ) എബിവിപിയുടെ ദീപിക ശര്‍മയെ 927 വോട്ടിന് പരാജയപ്പെടുത്തി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടതു സഖ്യത്തിന്റെ പിന്തുണയുള്ള ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബാപ്‌സ) സ്ഥാനാർഥി പ്രിയാന്‍ഷി ആര്യ എ ബി വി പിയുടെ അര്‍ജുന്‍ ആനന്ദിനെ 926 വോട്ടിന് പരാജയപ്പെടുത്തി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാർഥി സ്വാതി സിങ്ങിനെ നാമനിർദേശ പത്രിക പിൻവലിച്ച് ഇടതുസഖ്യം പ്രിയാന്‍ഷിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജെ എൻ യുവിലെ ആദ്യ ദളിത് ക്വീർ ജനറൽ സെക്രട്ടറിയാണ് പ്രിയാൻഷി.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടതുസഖ്യത്തിലെ എ ഐ എസ് എഫ് സ്ഥാനാർഥി മുഹമ്മദ് സാജിദ് എബിവിപിയുടെ ഗോവിന്ദ് ദാംഗിയെ 508 വോട്ടിന് പരാജയപ്പെടുത്തി.

വെള്ളിയാഴ്ച നടന്ന ജെഎന്‍യു തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in