അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ് വിജയ് സിങ് ? സോണിയ - ഗെഹ്‌ലോട്ട് കൂടിക്കാഴ്ച ഇന്ന്

അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ് വിജയ് സിങ് ? സോണിയ - ഗെഹ്‌ലോട്ട് കൂടിക്കാഴ്ച ഇന്ന്

ഗെഹ്‌ലോട്ടിന്റെയും ദിഗ് വിജയ് സിങ്ങിന്റെയും സ്ഥാനാര്‍ഥിത്വത്തില്‍ സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കും
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പുതിയ സ്ഥാനാര്‍ഥിയെ തേടുന്ന ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിനെ പരിഗണിച്ചേക്കുമെന്ന് സൂചന. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയായിരുന്ന ദിഗ് വിജയ് സിങ്ങിനെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ നേതാവാണ് ദിഗ് വിജയ് സിങ്.

അതിനിടെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് സോണിയയെ കണ്ട് രാജസ്ഥാനിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുകയും പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഗെഹ്‌ലോട്ടിന്റെയും ദിഗ് വിജയ് സിങ്ങിന്റെയും സ്ഥാനാര്‍ഥിത്വത്തില്‍ സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ് വിജയ് സിങ് ? സോണിയ - ഗെഹ്‌ലോട്ട് കൂടിക്കാഴ്ച ഇന്ന്
മത്സരിക്കുമെന്ന് ഉറപ്പിച്ച് തരൂര്‍; രാജസ്ഥാനില്‍ കുരുങ്ങി ഗെഹ്‌ലോട്ട്, കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ്

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ ഗെഹ്ലോട്ട് പക്ഷത്തെ 90 എംഎല്‍എമാര്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ മൂന്ന് മന്ത്രിമാര്‍ക്ക് പാര്‍ട്ടി നോട്ടീസ് അയക്കുകയും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ തന്നെ തുടരുന്ന സച്ചിന്‍ പൈലറ്റ് ബുധനാഴ്ച പ്രിയങ്കാ ഗാന്ധിയെ കണ്ട് സംസാരിച്ചു. എന്നാല്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഗെഹ്ലോട്ട് പക്ഷത്തിന് മാത്രമല്ല സച്ചിന്‍ പക്ഷത്തിനും രാജസ്ഥാനിലെ പ്രതിസന്ധിയില്‍ പങ്കുണ്ടെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. പാര്‍ട്ടി തീരുമാനത്തിന് മുന്‍പ് തന്നെ സച്ചിന്‍ ഉടന്‍ മുഖ്യമന്ത്രിയാകുമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രചരിപ്പിച്ചത് ഗെഹ്ലോട്ട് പക്ഷത്ത് പ്രശ്‌നമുണ്ടാക്കി.

ഇതിനിടെ ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ വിവാദ വിഷയങ്ങളില്‍ ആന്റണി പ്രതികരണത്തിന് മുതിര്‍ന്നില്ല. തിരഞ്ഞെടുപ്പിന്റെ ചിത്രം ഈ മാസം 30-ന് മുപ്പതിന് വ്യക്തമാകുമെന്നും 2024-ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ശക്തമായി മുന്നില്‍ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധി, അശോക് ഗെഹ്‌ലോട്ട്
സോണിയ ഗാന്ധി, അശോക് ഗെഹ്‌ലോട്ട്

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെ ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പിന്തുണ വര്‍ധിക്കുന്നു എന്ന അര്‍ത്ഥം വരുന്ന ഉറുദു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കവി മജ്‌റൂഹ് സുല്‍ത്താന്‍പുരിയുടെ ''ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകള്‍ അതിനൊപ്പം ചേര്‍ന്നു, ഒരാള്‍ക്കൂട്ടമായി മാറി'' എന്ന വരികളാണ് തരൂര്‍ പങ്കുവെച്ചത്.

logo
The Fourth
www.thefourthnews.in