'വ്യക്തിപരമായ കാരണങ്ങള്‍ മാത്രം', ആരും പാർട്ടി വിട്ടത് ആശയപരമായ കാരണങ്ങള്‍ കൊണ്ടല്ലെന്ന് ദിഗ്‍വിജയ് സിങ്

ഗുലാം നബി ആസാദ് ആർഎസ്എസിനെയോ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും ദിഗ്‍വിജയ് സിങ്

ആശയപരമായ കാരണങ്ങള്‍ കൊണ്ടല്ല ആരും പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി വിട്ടവരുടേത് വ്യക്തിപരമായ കാരണങ്ങളെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം ദിഗ്‍വിജയ് സിങ് . ഗുലാം നബി ആസാദ് ആർഎസ്എസിനെയോ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും ദിഗ്‍വിജയ് സിങ് കുറ്റപ്പെടുത്തി.

നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഓഗസ്റ്റ് 26നാണ് ഗുലാം നബി ആസാദ് രാജി വെച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയാണ് ഒഴിഞ്ഞത്. രാഹുല്‍ അധ്യക്ഷനായതോടെ കോണ്‍ഗ്രസ് തകര്‍ന്നെന്നായിരുന്നു ആസാദിന്റെ പ്രധാന ആരോപണം. മുതിര്‍ന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും മാറ്റിനിര്‍ത്തി, അനുഭവ പരിചയമില്ലാത്ത പുതിയ സംഘത്തെ പാര്‍ട്ടി കാര്യങ്ങള്‍ ഏല്‍പ്പിച്ചതിനെയും രാജിക്കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

'വ്യക്തിപരമായ കാരണങ്ങള്‍ മാത്രം', ആരും പാർട്ടി വിട്ടത് ആശയപരമായ കാരണങ്ങള്‍ കൊണ്ടല്ലെന്ന് ദിഗ്‍വിജയ് സിങ്
ഭാരത് ജോഡോയ്ക്ക് തയ്യാറെടുക്കുന്ന രാഹുലിനൊപ്പം നടക്കാന്‍ പാര്‍ട്ടിയുണ്ടാകുമോ?

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയുടെ വിവരങ്ങള്‍ വിശദീകരിക്കുന്ന വാർത്താസമ്മേളനത്തിലാണ് ദിഗ്‍വിജയ് സിങ്ങിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ സഞ്ജീവനിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. യാത്ര സെപ്തംബർ ഏഴിന് കന്യാകുമാരിയില്‍ തുടക്കം കുറിക്കും. 2023 ജനുവരി 30വരെയാണ് കശ്മീർ വരെയുള്ള പദയാത്ര. 148 ദിവസങ്ങള്‍ കൊണ്ട് 12 സംസ്ഥാനങ്ങള്‍ വഴി 3570 കിലോമീറ്ററാണ് ജോഡോ യാത്ര. ഇന്ത്യ സാമ്പത്തികമായും മതപരമായും വിഭജിക്കപ്പെടുകയാണ് നിലവിൽ, രാജ്യത്ത് സാമ്പത്തിക അസമത്വം നിലനിൽക്കുന്നു. ഇതിനെതിരെയാണ് ഭാരത് ജോഡോ യാത്രയെന്ന് നേതാക്കള്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in