ശ്രദ്ധ വാൾക്കർ കൊലപാതകം; കാട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലുകള്‍ ശ്രദ്ധയുടേത്  തന്നെയെന്ന് ഡിഎന്‍എ ഫലം

ശ്രദ്ധ വാൾക്കർ കൊലപാതകം; കാട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലുകള്‍ ശ്രദ്ധയുടേത് തന്നെയെന്ന് ഡിഎന്‍എ ഫലം

അസ്ഥികള്‍ ശ്രദ്ധ വാൾക്കറിന്റെ പിതാവിന്റെ ഡിഎൻഎയുമായി സാമ്യമുള്ളതായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു
Updated on
1 min read

ഡല്‍ഹി ശ്രദ്ധ വാൾക്കർ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഡല്‍ഹിയിലെ മെഹ്‌റൗളി വനമേഖലയില്‍ നിന്ന് കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. അസ്ഥികള്‍ ശ്രദ്ധ വാൾക്കറിന്റെ പിതാവിന്റെ ഡിഎൻഎയുമായി സാമ്യമുള്ളതായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു. ഫ്ലാറ്റിൽ കണ്ടെത്തിയ രക്തത്തിന്റെ അംശവും ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധനാ റിപ്പോർട്ട്. അഫ്താബിന്റെ നുണപരിശോധനാ ഫലവും പോലീസിന് ലഭിച്ചിട്ടുണ്ട്. അഫ്താബ് പൂനാവാല അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് ഈ സുപ്രധാന തെളിവുകൾ പോലീസിന് ലഭിക്കുന്നത്.

ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സ്ഥലത്ത് നിന്നും 13 എല്ലിന്‍ കഷ്ണങ്ങളാണ് പോലീസിന് ലഭിച്ചത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി അഫ്താബ് അമീന്‍ പൂനാവാല പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷമാണ് വിവരം പുറംലോകമറിയുന്നത്. അതുകൊണ്ടുതന്നെ തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിന് വെല്ലുവിളി നിറഞ്ഞതായിരുന്നു.

ശ്രദ്ധ വാൾക്കർ കൊലപാതകം; കാട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലുകള്‍ ശ്രദ്ധയുടേത്  തന്നെയെന്ന് ഡിഎന്‍എ ഫലം
ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസ്; അഫ്താബിന്റെ ഫ്‌ളാറ്റില്‍ നിന്നും മൃതദേഹം മുറിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. അഫ്താബിന്റെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തതിനാല്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി കോടതിയുടെ അനുമതിയെ തുടര്‍ന്ന് അഫ്താബിനെ പോളിഗ്രാഫ് പരിശോധനയ്ക്കും നാര്‍ക്കോ അനാലിസിസ് ടെസ്റ്റിനും വിധേയനാക്കിയിരുന്നു. പോളിഗ്രാഫ് പരിശോധനയില്‍ ശ്രദ്ധ വാൾക്കറിനെ കൊലപ്പെടുത്തിയതായി അഫ്താബ് സമ്മതിച്ചതായും തനിക്ക് അതില്‍ കുറ്റബോധമില്ലെന്ന് പറഞ്ഞതായും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഫ്താബിന്റെ പോളിഗ്രാഫ് പരിശോധനയുടെ റിപ്പോർട്ട് ബുധനാഴ്ച ഫോറൻസിക് സയൻസ് ലാബ് പോലീസിന് സമർപ്പിച്ചു.

ശ്രദ്ധ വാൾക്കർ കൊലപാതകം; കാട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലുകള്‍ ശ്രദ്ധയുടേത്  തന്നെയെന്ന് ഡിഎന്‍എ ഫലം
ഡല്‍ഹി വധക്കേസ്: അഫ്താബിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി

കഴിഞ്ഞ മെയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. മകളെ തട്ടിക്കൊണ്ടു പോയതായി ശ്രദ്ധയുടെ പിതാവ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ആഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നാണ് അഫ്താബിന്റെ മൊഴി. ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് അഫ്താബ് ശ്രദ്ധയെ പരിചയപ്പെടുന്നത്. ശ്രദ്ധയെ കൊന്നതിന് ശേഷവും ആപ്പിലെ പ്രൊഫൈല്‍ ഉപയോഗിച്ച് അഫ്താബ് നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in