'രാമനെയും സീതയെയും അധിക്ഷേപിച്ചു'; രാമായണം അടിസ്ഥാനമാക്കി നാടകം കളിച്ച വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ 
വീതം പിഴ

'രാമനെയും സീതയെയും അധിക്ഷേപിച്ചു'; രാമായണം അടിസ്ഥാനമാക്കി നാടകം കളിച്ച വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ വീതം പിഴ

ഐഐടിയിൽ ഈ വർഷം മാർച്ചിൽ നടന്ന പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ 'രാഹോവൻ' എന്ന നാടകത്തിൽ അഭിനയിച്ചതിനാണ് വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയത്
Updated on
1 min read

രാമായണം അടിസ്ഥാനമാക്കി നാടകം കളിച്ച വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ പിഴ ചുമത്തി ഐഐടി ബോംബെ. നാടകം ഹിന്ദുമതത്തിനോടുള്ള അനാദരവാണെന്നും രാമനെയും സീതയെയും അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഐഐടിയിൽ ഈ വർഷം മാർച്ചിൽ നടന്ന പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ 'രാഹോവൻ' എന്ന നാടകത്തിൽ അഭിനയിച്ചതിനാണ് വിദ്യാർഥികൾക്ക് പിഴ ചുമത്തിയത്. നാടകത്തിൽ അഭിനയിച്ച വിദ്യാർഥികളിൽ ഒരാൾക്ക് ഒരു സെമസ്റ്റർ ഫീസിന് തുല്യമായ 1.2 ലക്ഷം രൂപ ചുമത്തുകയായിരുന്നു. ഏഴോളം വിദ്യാർത്ഥികൾക്കാണ് പിഴ ചുമത്തിയിട്ടുള്ളത്.

അതേസമയം, വിദ്യാർഥികൾക്ക് ചുമത്തിയ മൊത്തം പിഴ തുക എത്രയാണെന്ന് പ്രതികരിക്കാൻ ഐഐടി ബോബെയുടെ വക്താവ് വിസമ്മതിച്ചതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. നാടകത്തിനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. മാർച്ച് 31 ന് ഐഐടി ബോംബെയിലെ ഓപ്പൺ എയർ തിയേറ്ററിലാണ് നാടകം അരങ്ങേറിയത്.

'രാമനെയും സീതയെയും അധിക്ഷേപിച്ചു'; രാമായണം അടിസ്ഥാനമാക്കി നാടകം കളിച്ച വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ 
വീതം പിഴ
യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് എന്തിന്? ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത് എന്ത്?

നാടകത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെിരെ 'ഐഐടി ബി ഫോർ ഭാരത്' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു ആദ്യം വിമർശനം ഉയർന്നത്. '' രാമായണത്തെ അപകീർത്തികരമായി ചിത്രീകരിച്ചു. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും പരിഹസിക്കാൻ ഈ വിദ്യാർഥികൾ അക്കാദമിക സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു,'' എന്നാണ് ഗ്രൂപ്പ് ആരോപിച്ചത്. ഇതിന് പിന്നാലെയായിരുന്നു അച്ചടക്ക സമിതിയുടെ നടപടി.

മേയ് എട്ടിനാണ് വിഷയത്തിൽ പരാതി ലഭിച്ചത്. തുടർന്ന് വിദ്യാർഥികൾക്കെതിരെ നടപടിക്ക് വേണ്ടി അച്ചടക്ക സമിതി യോഗം ചേർന്നത്. തുടർന്ന് കഴിഞ്ഞദിവസം പിഴ ചുമത്തികൊണ്ടുള്ള നോട്ടീസ് വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നു.

2024 ജൂലായ് 20-നുള്ളിൽ സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഓഫീസിൽ 1.20 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാർഡുകളിൽനിന്ന് വിദ്യാർഥിക്ക് അംഗീകാരങ്ങൾ ലഭിക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാവുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

'രാമനെയും സീതയെയും അധിക്ഷേപിച്ചു'; രാമായണം അടിസ്ഥാനമാക്കി നാടകം കളിച്ച വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ 
വീതം പിഴ
കാർഷിക പ്രതിസന്ധി; അഞ്ച് മാസത്തിനിടെ ജീവനൊടുക്കിയത് നൂറിലധികം കർഷകർ, ആശങ്കയായി അമരാവതി

അതേസമയം രാമയാണത്തിനെ സ്ത്രീപക്ഷ ആഖ്യാനത്തോടെ പേരുകൾ മാറ്റിയായിരുന്നു നാടകം അവതരിപ്പിച്ചതെന്നും പ്രേക്ഷകരും വിധികർത്താക്കളും നാടകത്തിനെ എതിർത്തിരുന്നില്ലെന്നും അധ്യാപകരിൽ ഒരാൾ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

ജൂലൈയിൽ ബിരുദം നേടുന്ന വിദ്യാർഥികള്‍ അടക്കം നാടകത്തിൽ ഉൾപ്പെട്ട എട്ട് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് നടപടി നേരിട്ട വിദ്യാർഥികളുടെ സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ജൂലായില്‍ ബിരുദം നേടുന്ന വിദ്യാർഥികൾക്ക് കനത്ത പിഴയും, പഠനം തുടരുന്നവർക്ക് കുറഞ്ഞ പിഴയും ഹോസ്റ്റലിൽ നിന്ന് സസ്‌പെൻഷനും നേരിടേണ്ടിവരുമെന്നുമാണ് നോട്ടീസിൽ പറയുന്നതെന്നാണ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in