അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണം വിജയം; ഉടന്‍ സേനയുടെ ഭാഗമാകും

അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണം വിജയം; ഉടന്‍ സേനയുടെ ഭാഗമാകും

അഗ്നി പരമ്പരയിലെ ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമാണ് അഗ്നി പ്രൈം മിസൈൽ. 1000 മുതൽ 2000 കിലോമീറ്റർ ദൂരം ഇതിന് സഞ്ചരിക്കാനാകും.
Updated on
1 min read

പുതു തലമുറ ബാലിസ്റ്റിക് മിസൈൽ അഗ്നി പ്രൈമിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡിഷയിലെ ഡോ. എ പി ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് മിസൈൽ പരീക്ഷിച്ചത്. പരീക്ഷണ പറക്കലിനിടെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ ട്വിറ്ററിലൂടെ അറിയിച്ചു. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതൊടെ അഗ്നി പ്രൈം താമസിയാതെ പ്രതിരോധ സേനയുടെ ഭാഗമാകും.

അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണം വിജയം; ഉടന്‍ സേനയുടെ ഭാഗമാകും
നാവികസേനയ്ക്ക് ചരിത്ര നിമിഷം; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം

മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി നിർമാണ കാലഘട്ടത്തിൽ നടത്തിയ ട്രയലുകൾക്ക് ശേഷം ആദ്യമായാണ് പ്രീ ഇൻഡക്ഷൻ ട്രയൽ നടത്തുന്നതെന്ന് പ്രതിരോധ മന്ത്രായലം അറിയിച്ചു. റഡാർ, ടെലിമെട്രി, ഇലക്‌ട്രോ ഒപ്റ്റിക്കൽ ട്രാക്കിങ് സിസ്റ്റം തുടങ്ങി നിരവധി റേഞ്ച് ഇൻസ്ട്രുമെന്റേഷനുകൾ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ച് മിസൈലിന്റെ സഞ്ചാര പാത നിരീക്ഷിച്ചിരുന്നു.

അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണം വിജയം; ഉടന്‍ സേനയുടെ ഭാഗമാകും
വിജയ പറക്കലില്‍ 'അഗ്നി-5'; ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ഇന്ത്യ

അഗ്നി പരമ്പരയിലെ ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമാണ് അഗ്നി പ്രൈം മിസൈൽ. 1000 മുതൽ 2000 കിലോമീറ്റർ ദൂരം ഇതിന് സഞ്ചരിക്കാനാകും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ആണവ വാഹക ശേഷിയുള്ള മിസൈൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. അഗ്‌നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെയും സേന വിഭാഗങ്ങളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

logo
The Fourth
www.thefourthnews.in