പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോണ്‍;  അന്വേഷണം ആരംഭിച്ച് ഡല്‍ഹി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോണ്‍; അന്വേഷണം ആരംഭിച്ച് ഡല്‍ഹി പോലീസ്

എസ്പിജി ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടെത്തിയത്
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ അതീവ സുരക്ഷാമേഖലയിൽ ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്പിജി ഉദ്യോഗസ്ഥര്‍ വസതിക്ക് മുകളില്‍ ഡ്രോണ്‍ പറക്കുന്നതായി കണ്ടത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.

സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലും ഉടൻ തന്നെ വിവരം അറിയിച്ചെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ല.

നോ ഫ്ലൈ സോണ്‍ അഥവാ നോ ഡ്രോണ്‍ സോണ്‍ മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്

വിമാനങ്ങളും ഡ്രോണുകളും പറത്താന്‍ വിലക്കുള്ള അതീവ സുരക്ഷാ മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി. നോ ഫ്ലൈ സോണ്‍ അഥവാ നോ ഡ്രോണ്‍ സോണ്‍ ആണ് ഇവിടം. അതീവ സുരക്ഷ മറികടന്ന് എങ്ങനെ ഇവിടെ ഡ്രോൺ എത്തിയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in