പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊറിയര്‍ വഴി ലഹരിക്കടത്ത്; ബെംഗളൂരുവില്‍ മലയാളികള്‍ അറസ്റ്റില്‍

എംഡിഎംഎ ഗുളികകള്‍ കടത്തിയത് പാവക്കുള്ളില്‍ വെച്ച്. പിടിയിലായത് മലയാളി വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന സംഘം
Updated on
1 min read

മയക്കു മരുന്ന് കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശി എസ് ഭവീഷ് (33) മലപ്പുറം സ്വദേശി എസ് അഭിജിത് ( 25) എന്നിവരാണ് അറസ്റ്റിലായത്. പാവക്കുള്ളില്‍ എംഡിഎംഎ ഗുളികകള്‍ ഒളിപ്പിച്ചു കൊറിയര്‍ വഴി കടത്താനായിരുന്നു ഇവരുടെ ശ്രമം . കൊറിയര്‍ ജീവനക്കാര്‍ സംശയം തോന്നി ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വിശദമായ പരിശോധനയിലാണ് കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ പൊതിഞ്ഞ വിലാസമില്ലാത്ത കൊറിയര്‍ ശ്രദ്ധിക്കപ്പെട്ടത്. കൊറിയര്‍ കമ്പനിക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു അന്വേഷണം നടത്തിയതെന്നും പോലീസ് 

സ്‌കാനിങിനിടെ സംശയാസ്പദമായ വസ്തു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കൊറിയര്‍ ജീവനക്കാര്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് വൈറ്റ് ഫീൽഡ് പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ പൊതിഞ്ഞ വിലാസമില്ലാത്ത കൊറിയര്‍ ശ്രദ്ധിക്കപ്പെട്ടത്. കൊറിയര്‍ കമ്പനിക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു അന്വേഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

കേരളത്തില്‍ നിന്ന് ഉപരിപഠനത്തിന് ബെംഗളൂരുവിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുകയാണ് ഇരുവരുടേയും ജോലിയെന്ന് പോലീസ്

കൊറിയര്‍ ബോക്‌സില്‍ നിന്ന് 8.8ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ഗുളികകളാണ് കണ്ടെടുത്തത്. ഭവീഷും അഭിജിത്തും താമസിക്കുന്ന വൈറ്റ് ഫീല്‍ഡിലെ വീട്ടിലും പോലീസ് തിരച്ചില്‍ നടത്തി. ഇരുവരുടെയും കയ്യില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഉപരിപഠനത്തിന് ബെംഗളൂരുവിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുകയാണ് ഇരുവരുടേയും ജോലിയെന്ന് പോലീസ് അറിയിച്ചു. മൂന്ന് മൊബൈല്‍ ഫോണും ഒരു സ്‌കൂട്ടറും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in