ഭൂമി തട്ടിപ്പ് കേസ്: ഇ ഡി കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും

ഭൂമി തട്ടിപ്പ് കേസ്: ഇ ഡി കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും

ഹരിയാന ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട് വാദ്രയുമായി അടുത്ത ബന്ധമുള്ള സി ടി തമ്പിയെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെക്കുറിച്ചും ചാര്‍ജ് ഷീറ്റില്‍ ഇഡി പരാമര്‍ശിച്ചിരിക്കുന്നത്
Updated on
1 min read

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഇഡി ചാര്‍ജ് ഷീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റിലാണ് പ്രിയങ്കയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്‌വയില്‍ നിന്ന് പ്രിയങ്ക ഗാന്ധി 2006ല്‍ ഹരിയാനയിലെ ഫരീദാബാദിലെ അഞ്ച് ഏക്കര്‍ കൃഷിയിടം വാങ്ങുകയും ഇതേ ഭൂമി 2010ല്‍ ഇയാള്‍ക്ക് തന്നെ വില്‍ക്കുകയും ചെയ്‌തെന്നാണ് ചാര്‍ജ് ഷീറ്റില്‍ പറയുന്നത്.

ഹരിയാന ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട് വാദ്രയുമായി അടുത്ത ബന്ധമുള്ള സി ടി തമ്പിയെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെക്കുറിച്ചും ചാര്‍ജ് ഷീറ്റില്‍ ഇഡി പരാമര്‍ശിച്ചിരിക്കുന്നത്. വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ആയുധ കച്ചവടക്കാരന്‍ സഞ്ജയ് ഭന്‍ഡാരിയുമായി ബന്ധമുള്ള ബിസിനസുകാരനാണ് സി ടി തമ്പി.

ഭൂമി തട്ടിപ്പ് കേസ്: ഇ ഡി കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും
വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023

എച്ച് എല്‍ പഹ്‌വ മുഴുവന്‍ പണവും വാങ്ങാതെ പ്രിയങ്കയ്ക്കും സി ടി തമ്പിക്കും 2006ല്‍ ഭൂമി നല്‍കിയെന്നും 2010ല്‍ ഇത് തിരികെ വാങ്ങിയെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു. റോബര്‍ട് വാദ്രയും തമ്പിയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു വരികയാണെന്നും വാദ്രയുടെ ലണ്ടനിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി ഇഡി കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അതേസമയം, ഇഡിയുടെ ചാര്‍ജ് ഷീറ്റുമായി ബന്ധപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

logo
The Fourth
www.thefourthnews.in