വിദേശനാണ്യ വിനിമയത്തട്ടിപ്പ്: മുന്‍ കേന്ദ്ര മന്ത്രിയും ഡിഎംകെ എംപിയുമായ ജഗത് രക്ഷകന് 908 കോടി രൂപ പിഴ

വിദേശനാണ്യ വിനിമയത്തട്ടിപ്പ്: മുന്‍ കേന്ദ്ര മന്ത്രിയും ഡിഎംകെ എംപിയുമായ ജഗത് രക്ഷകന് 908 കോടി രൂപ പിഴ

വിദേശനാണ്യ വിനിമയ നിയമ(ഫെമ)പ്രകാരം പിടിച്ചെടുത്ത വസ്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്
Updated on
1 min read

വിദേശനാണ്യ വിനിമയക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എസ് ജഗത് രക്ഷകന് 908 കോടി രൂപ പിഴ ശിക്ഷ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തെ ജഗത് രക്ഷകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 89 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരേ 908 കോടി രൂപ പിഴ ശിക്ഷ വിധിച്ചത്.

വിദേശനാണ്യ വിനിമയ നിയമ(ഫെമ)പ്രകാരം പിടിച്ചെടുത്ത വസ്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ചെന്നൈയിലെ ഇഡി സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇഡിയും ആദായ നികുതി വകുപ്പും എംപിയുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടത്തിയിരുന്നു.

2021 ഡിസംബറിലാണ് ജഗത് രക്ഷഷകനും കുടുംബത്തിനും ഇവരുമായി പങ്കാളിത്തമുള്ള ഒരു കമ്പനിക്കുമെതിരേ ഇഡി കേസെടുത്തത്.

സിംഗപ്പൂരിലെ ഒരു ഷെല്‍ കമ്പനിയില്‍ 42 കോടിയുടെ നിക്ഷേപം, ഒരു ശ്രീലങ്കന്‍ കമ്പനിയില്‍ ഒമ്പതു കോടിയുടെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ക്കെതിരേ പരാതി ഉയര്‍ന്നത. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫെമ നിയമലംഘനം കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in