സാമ്പത്തിക ക്രമക്കേട്; ആർ ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വസതികളിൽ ഇ ഡി പരിശോധന

സാമ്പത്തിക ക്രമക്കേട്; ആർ ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വസതികളിൽ ഇ ഡി പരിശോധന

മെഡിക്കൽ കോളേജിൽ സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി
Updated on
1 min read

ട്രെയിനീ പിജി ഡോക്ടർ ബലാത്സംഗ-കൊലപാതകത്തിന് ഇരയായ കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീടുകളിൽ ഇഡി പരിശോധന. മെഡിക്കൽ കോളേജിൽ സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

സന്ദീപ് ഘോഷിന്റെയും ഭാര്യയുടെയും ഉൾപ്പെടെ അഴിമതിയിലൂടെ വാങ്ങിയതെന്ന് കരുതപ്പെടുന്ന വസതികൾ ഉൾപ്പെടെ ഏഴ് ഇടങ്ങളിലാണ് വ്യാഴാഴ്ച ഇ ഡി പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച കൊൽക്കത്ത ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ സന്ദീപ് ഘോഷിൻ്റെയും അദ്ദേഹത്തിൻ്റെ ചില ബന്ധുക്കളുടെയും വസതികളിൽ പരിശോധന നടത്തിയപ്പോഴായിരുന്നു സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കണ്ടെത്തിയത്.

സാമ്പത്തിക ക്രമക്കേട്; ആർ ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വസതികളിൽ ഇ ഡി പരിശോധന
കൊല്‍ക്കത്ത ബലാത്സംഗക്കൊല: പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് സർക്കാർ ശ്രമം; ഹെല്‍ത്ത് സെക്രട്ടറി വഴിയുള്ള നീക്കം തള്ളി ഡോക്ടർമാർ

ആർജി കാർ മെഡിക്കൽ കോളേജിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന ഒരു മെഡിക്കൽ വിതരണക്കാരന്റെയും വസതിയിലും ഇഡി എത്തിയിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി കേസ് രജിസ്റ്റർ ചെയ്തത്. മുപ്പത്തിയൊന്നുകാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡോ. സന്ദീപ് ഘോഷിൻ്റെ പേരിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സത്യസന്ധതയില്ലായ്മ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവയായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.

സന്ദീപ് ഘോഷ് 2021 ഫെബ്രുവരി മുതൽ 2024 സെപ്റ്റംബർ വരെ ആർജി കാർ ഹോസ്പിറ്റലിൻ്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച സന്ദീപ് ഘോഷിനെ ട്രെയിനി ഡോക്ടറെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെയാണ് തത്സ്ഥാനത്തുനിന്ന് മാറ്റിയത്. അദ്ദേഹത്തെ മണിക്കൂറുകൾക്കുളിൽ മറ്റൊരു കോളേജിൽ നിയമിച്ചത് സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

logo
The Fourth
www.thefourthnews.in