സത്യേന്ദര്‍ ജെയിന്‍
സത്യേന്ദര്‍ ജെയിന്‍

കളളപ്പണം വെളുപ്പിക്കല്‍ കേസ്: സത്യേന്ദര്‍ ജെയിനിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ ഇ ഡി

അരവിന്ദ് കെജ്രിവാളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഇ ഡി യുടെ അടുത്ത നീക്കം
Updated on
1 min read

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സത്യേന്ദര്‍ ജെയിനിന്റെ ഭാര്യ പൂനം ജെയിനിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത ആഴ്ച്ച ചോദ്യം ചെയ്യും.കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയുമായി നടത്തിയ ഹവാല ഇടപാടിലാണ് ഡല്‍ഹി ആരോഗ്യമന്ത്രിയും അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനുമായ സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്തത്.

സിബിഐ ഇട്ട എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെ്ന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. ഏപ്രിലില്‍, അന്വേഷണത്തിന്റെ ഭാഗമായി ജെയിനിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതും അവർ നിയന്ത്രിക്കുന്നതുമായ കമ്പനികളുടെ 4.81 കോടി രൂപയുടെ വസ്തുവകകള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.

രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് പൂനം ജെയിനിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇ ഡി രംഗത്തെത്തിയിരിക്കുന്നത് .

2015-16 കാലഘട്ടത്തില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഹവാല ഇടപാടുകള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ജെയിനിനെ അറസ്റ്റ് ചെയ്തത്.ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള സത്യേന്ദര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.

logo
The Fourth
www.thefourthnews.in