കലാപസമയം മാധ്യമങ്ങൾ മെയ്തികൾക്കൊപ്പം നിന്നു;  സർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട്

കലാപസമയം മാധ്യമങ്ങൾ മെയ്തികൾക്കൊപ്പം നിന്നു; സർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട്

പത്രപ്രവർത്തകരായ ഭരത് ഭൂഷൺ, സീമ ഗുഹ, സഞ്ജയ് കപൂർ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്
Updated on
2 min read

മണിപ്പൂരിലെ വംശീയ കലാപം സംബന്ധിച്ച് സംസ്ഥാനത്തെ മാധ്യമങ്ങൾ ഏകപക്ഷീയമായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മെയ്തികൾക്ക് അനുകൂലമായി വാർത്തകൾ സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മണിപ്പൂരിലെ വംശീയ അതിക്രമത്തെക്കുറിച്ചുള്ള മാധ്യമവാർത്തകൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് വസ്തുതാന്വേഷണ സമിതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവിട്ടത്.

ന്യൂനപക്ഷ സമുദായമായ കുകി വംശജർക്ക് എതിരെയുളള മെയ്തികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മാധ്യമങ്ങൾ ഏകപക്ഷയീമായാണ് വാർത്തകൾ പുറത്തുവിട്ടതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളുടെ ഏകപക്ഷീയമായ റിപ്പോർട്ടിങ്ങിനൊപ്പം ഇന്റർനെറ്റ് നിരോധനവും കൂടിയായപ്പോൾ കലാപം സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ സംസ്ഥാനത്തിന് പുറത്തെ മാധ്യമപ്രവർത്തകരിലേക്ക് എത്തുന്നത് പോലും തടസപ്പെട്ടു. സംഘർഷം കൂടുതൽ വഷളാകാനും ഇത് ഇടയാക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വംശീയ കലാപം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിലും മാധ്യമപ്രവർത്തകർ വെല്ലുവിളികൾ നേരിട്ടതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ലഭിക്കുന്നത് തടയാൻ ഇൻറർനെറ്റ് നിരോധനം സംസ്ഥാന സർക്കാർ ഉപയോഗിച്ചുവെന്നും ഇജിഐ കുറ്റപ്പെടുത്തുന്നു.

കലാപസമയം മാധ്യമങ്ങൾ മെയ്തികൾക്കൊപ്പം നിന്നു;  സർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട്
മണിപ്പൂർ: കലാപത്തിലും ഗൂഢാലോചനയിലും പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീംകോടതി

എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘം ആഗസ്റ്റ് 7 മുതൽ 10 വരെ നാല് ദിവസങ്ങളിലായാണ് സംസ്ഥാനത്ത് നടന്ന വംശീയകലാപവും മാധ്യമങ്ങളുടെ നിലപാട് അടക്കമുള്ള വിഷയങ്ങളിലും പഠനം നടത്തിയത്. മാധ്യമപ്രവർത്തകരായ ഭരത് ഭൂഷൺ, സീമ ഗുഹ, സഞ്ജയ് കപൂർ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മണിപ്പൂരിലെ വംശീയ അക്രമങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെക്കുറിച്ച് 24 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.

കലാപസമയം മാധ്യമങ്ങൾ മെയ്തികൾക്കൊപ്പം നിന്നു;  സർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട്
'പ്രതിപക്ഷം വോട്ടെടുപ്പ് ഭയന്നു'; മണിപ്പൂർ അവിശ്വാസപ്രമേയ ചർച്ചയിൽ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി

മണിപ്പൂരിലെ മാധ്യമങ്ങൾ മെയ്തികളുടെ മാധ്യമങ്ങളായാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നതെന്നും സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തുന്നതിനായി വാർത്തകൾ സൃഷ്ടിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ അർധസൈനിക വിഭാഗമായ അസം റൈഫിൾസ് കുകികൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ചു. ഇതിന്റെ തുടർച്ചയെന്നോണം നിഷ്പക്ഷത പാലിക്കുന്നതിൽ അസം റൈഫിൾസ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ബിജെപിയുടെ മണിപ്പൂർ ഘടകം പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കലാപസമയം മാധ്യമങ്ങൾ മെയ്തികൾക്കൊപ്പം നിന്നു;  സർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട്
മണിപ്പൂർ കലാപം: സുപ്രീംകോടതി നിയോഗിച്ച സമിതി മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചു

അസം റൈഫിൾസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മണിപ്പൂർ പോലീസിന് സംസ്ഥാന സർക്കാർ അനുവാദം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കുകി തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടുന്നതിൽനിന്നും പോലീസിനെ തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വളരെ തന്ത്രപൂർവമാണ് അസം റൈഫിൾസിനെതിരെ ആരോപണങ്ങൾ മെനഞ്ഞതെന്നും എഡിറ്റേഴ്സ് ഗിൽഡ് വിശദീകരിക്കുന്നു.

കലാപസമയം മാധ്യമങ്ങൾ മെയ്തികൾക്കൊപ്പം നിന്നു;  സർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട്
മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ പ്രതിഷേധം: ഡൽഹി നിയമസഭയിൽ നിന്ന് നാല് ബിജെപി എംഎൽഎമാരെ പുറത്താക്കി

ഇന്റർനെറ്റ് ഉപരോധത്തിൽനിന്ന് മാധ്യമപ്രവർത്തകരേയും സ്ഥാപനങ്ങളേയും ഒഴിവാക്കണമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കലാപം അരങ്ങേറിയ സമയത്ത് സംസ്ഥാന സർക്കാർ പക്ഷപാതപരമായി മാറിയതിന്റെ വ്യക്തമായ സൂചനകൾ ഉണ്ടെന്നും ഒരു ജനാധിപത്യ സർക്കാർ എന്ന നിലയിൽ കലാപം അമർച്ചചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

logo
The Fourth
www.thefourthnews.in