2019 തിരഞ്ഞെടുപ്പ്: ഇവിഎമ്മുകളിൽ ഉയർന്ന പരാജയ നിരക്ക് കണ്ടെത്തി; കമ്മീഷന്റെ ആശങ്ക സ്ഥിരീകരിച്ച് രേഖകൾ

2019 തിരഞ്ഞെടുപ്പ്: ഇവിഎമ്മുകളിൽ ഉയർന്ന പരാജയ നിരക്ക് കണ്ടെത്തി; കമ്മീഷന്റെ ആശങ്ക സ്ഥിരീകരിച്ച് രേഖകൾ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി വോട്ടിങ് മെഷീനുകള്‍ തകരാറിലാകുകയും അത് വലിയ രാഷ്ട്രീയ കോലാഹങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
Updated on
2 min read

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ (ഇ വി എം) വ്യാപകമായി തകരാറിലായത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് വഴിവെച്ചത്. ഇ വി എമ്മുകളുടെ കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പിന് മുൻപ് വലിയ ആശങ്കയുണ്ടായിരുന്നതായാണ് വിവരാകാശ രേഖകൾ ഇപ്പോൾ വ്യക്തമാക്കുന്നത്.

വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ ആദ്യ ഘട്ട ഇ വി എം പരിശോധനയിൽ കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ ഉയർന്ന തകരാർ നിരക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് ചെയ്തിരുന്നതായി ഒരു കൂട്ടം രേഖകളിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവിന്റെ ഡയറക്ടറായ വെങ്കടേഷ് നായക് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് ഈ രേഖകൾ സമ്പാദിച്ചത്.

2019 തിരഞ്ഞെടുപ്പ്: ഇവിഎമ്മുകളിൽ ഉയർന്ന പരാജയ നിരക്ക് കണ്ടെത്തി; കമ്മീഷന്റെ ആശങ്ക സ്ഥിരീകരിച്ച് രേഖകൾ
കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍, എന്താണ് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട്?

ഇ വി എമ്മുകളുടെ ബാലറ്റ് യൂണിറ്റ് (ബി യു), കൺട്രോൾ യൂണിറ്റ് (സി യു), വോട്ടർ-വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി വി പാറ്റ്) എന്നിവയുടെ പ്രാഥമിക സാങ്കേതിക പരിശോധനയിലാണ് വലിയ തോതിലുള്ള തകരാറുകൾ കണ്ടെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ആറ് മാസത്തിനുള്ളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ (ഡിഇഒ) മേൽനോട്ടത്തിൽ ജില്ലാ തലത്തിലാണ് എൻജിനീയർമാർ ഈ പ്രക്രിയ നടത്തുന്നത്. ഈ പരിശോധനയിൽ ഇവിഎമ്മിന്റെ ഏതെങ്കിലും ഭാഗം തകരാറിലാണെന്ന് കണ്ടെത്തിയാൽ അവ, നിർമാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി ഇ എൽ) അല്ലെങ്കിൽ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ സി ഐ എൽ) എന്നിവയ്ക്ക് തിരിച്ചയയ്ക്കും.

പ്രാഥമിക ഘട്ട പരിശോധനയിൽ വി വി പാറ്റുകളിലും കൺട്രോൾ യൂണിറ്റുകളിലും താരതമ്യേന ഉയർന്ന തോതിൽ തകരാർ കണ്ടെത്തി. ഇത്തരം തകരാറുകളെ 'തിരസ്കരിക്കലിന്' കാരണമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ രേഖകളിൽ വിശേഷിപ്പിക്കാറുള്ളത്. പോളിങ് തിയ്യതികൾക്ക് തൊട്ടുമുൻപ് സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും മെഷീനുകളിൽ ചേർക്കുന്ന ഘട്ടത്തിൽ പോലും അത്തരം തകരാറുകൾ തുടർന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഉയർന്ന പരാജയ നിരക്ക് കാരണം കൂടുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടിങ് മെഷീനുകൾ ആവശ്യപ്പെട്ട് കേരളം, കർണാടക, ആന്ധ്രാപ്രദേശ്, ബിഹാർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

വോട്ടിങ് മെഷീനുകൾ തിരിച്ചയയ്ക്കുന്ന കാര്യത്തിൽ തകരാർ നിരക്ക് ഉയർന്നതോ സ്വീകാര്യമോ ആയി നിർവചിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി ഏതെങ്കിലും പരിധി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വി വി പാറ്റ് എന്നിവയുടെ കാര്യത്തിൽ തിരസ്കരണ നിരക്ക് അഞ്ച് ശതമാനം വരെ സ്വീകാര്യമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ചില സംസ്ഥാനങ്ങൾ പ്രാഥമിക ഘട്ട പരിശോധനയിൽ 30 ശതമാനം വരെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്.

2019 തിരഞ്ഞെടുപ്പ്: ഇവിഎമ്മുകളിൽ ഉയർന്ന പരാജയ നിരക്ക് കണ്ടെത്തി; കമ്മീഷന്റെ ആശങ്ക സ്ഥിരീകരിച്ച് രേഖകൾ
ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; റദ്ദാക്കണം, സംഭാവനകളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്ന് സുപ്രീംകോടതി

2018 നവംബര്‍ ഒന്നിന് നടത്തിയ പ്രാഥമിക തല പരിശോനയില്‍ കണ്‍ട്രോള്‍ യൂണിറ്റിലെ തിരസ്കരണ നിരക്ക് 38 ശതമാനമാണെന്ന് ഉത്തരാഖണ്ഡ് സഹ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിൽനിന്നും സമാന പരാതി ഉയർന്നു. കണ്ണൂരില്‍ ലഭിച്ച 14 ശതമാനം കൺട്രോൾ യൂണിറ്റുകളും തകരാറെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കമ്മീഷനെ അറിയിച്ചു.

2018 ഡിസംബര്‍ 21ന് ഡൽഹിയിലെ തെക്ക്, വടക്ക്-പടിഞ്ഞാറ്, കിഴക്കന്‍ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ വി വി പാറ്റിന് തകരാറുണ്ടെന്നും പകരം മെഷീന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പകുതിയിലധികം വിവിപാറ്റുകളും തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി ആന്‍ഡമാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ 2019 മാര്‍ച്ചിലും കമ്മീഷന് കത്തയച്ചു.

ഇവിഎമ്മുകളിലെ ഈ ഉയർന്ന തകരാർ നിരക്കിൽ ആശങ്ക പ്രകടിപ്പിച്ച നിരവധി ഓഫീസര്‍മാര്‍ ഇതിന്റെ കാരണത്തെക്കുറിച്ച് രണ്ട് ഇവിഎം നിര്‍മാണ കമ്പനികളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും രേഖകൾ വ്യക്തമാക്കുന്നു.

2019 തിരഞ്ഞെടുപ്പ്: ഇവിഎമ്മുകളിൽ ഉയർന്ന പരാജയ നിരക്ക് കണ്ടെത്തി; കമ്മീഷന്റെ ആശങ്ക സ്ഥിരീകരിച്ച് രേഖകൾ
ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമല്ല; യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി

ഇ വി എമ്മുകളിലെ പ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രണ്ടു വര്‍ഷം വരെ നിലനിന്നിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, 2021ലെ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും സമാനമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നടത്തിയ പരിശോധനയില്‍ വി വി പാറ്റുകളിലും കൺട്രോൾ യൂണിറ്റുകളിലും കണ്ടെത്തിയ തകരാറുകളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ബി ഇ എല്ലിന്റെയും ഇ സി ഐ എല്ലിന്റെയും ചെയര്‍മാന് കത്തയച്ചിരുന്നു.

logo
The Fourth
www.thefourthnews.in