17 കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; നിയമ ഭേദഗതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

17 കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; നിയമ ഭേദഗതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തീരുമാനം ആഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍
Updated on
1 min read

രാജ്യത്ത് 17 വയസ് കഴിഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അപേക്ഷ നല്‍കാന്‍ പതിനെട്ട് വയസ് തികയുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഇതുവരെ പതിനെട്ട് വയസ് പൂര്‍ത്തിയായ ശേഷം മാത്രമായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിക്കാനായിരുന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു.

നിയമഭേദഗതി ആഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഭേദഗതി പ്രകാരം ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന് , ഒക്ടോബര്‍ ഒന്ന് തുടങ്ങിയ തീയതികളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. നേരത്തെ ജനുവരി ഒന്നിന് മാത്രമായിരുന്നു അപേക്ഷിക്കാനുള്ള അവസരമുണ്ടായിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒ/ ഇആര്‍ഒ/ എഇആര്‍ഒമാര്‍ക്ക് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം നല്‍കി. അപേക്ഷ സ്വീകരിക്കുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് എങ്ങനെ പേര് ചേര്‍ക്കാം

  • www.nvsp.in എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ കയറുക.

  • രജിസ്റ്റര്‍ ആസ് എ ന്യൂ എലക്ടര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

  • പ്രായം തെളിയിക്കുന്ന രേഖകളും ഫോട്ടോയും അപ്‌ലോഡ് ചെയ്യുക

logo
The Fourth
www.thefourthnews.in