ഇലക്ടറൽ ബോണ്ടിന് നിയമസാധുതയുണ്ടോ? 
നിർണായക സുപ്രീംകോടതി വിധി ഇന്ന്

ഇലക്ടറൽ ബോണ്ടിന് നിയമസാധുതയുണ്ടോ? നിർണായക സുപ്രീംകോടതി വിധി ഇന്ന്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
Updated on
2 min read

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുതയിൽ നിർണായക സുപ്രീംകോടതി വിധി ഇന്ന്. പേരുവിവരങ്ങൾ വെളിപ്പെടുത്താതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ രാഷ്ട്രീയപ്പാർട്ടികൾക്കോ സംഭാവന നൽകാൻ അവസരം നൽകുന്ന ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത പരിശോധിച്ച സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.

2023 നവംബർ 2ന് കേസ് പരിഗണിച്ച ബെഞ്ച് മൂന്ന് ദിവസം നീണ്ട ഹിയറിങ്ങിനു ശേഷം വിധി പറയുന്നത് കോടതി മാറ്റി വച്ചതായിരുന്നു. വിധിക്കു മുമ്പ് 2023 സെപ്റ്റംബർ 30 വരെ ഇലക്ടറൽ ബോണ്ട് വഴി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ ഹാജരാക്കണമെന്ന് കോടതി ഇലക്ഷൻ കമ്മീഷന് നിർദേശം നൽകിയിരുന്നു. ഇലക്ടറൽ ബോണ്ട് സ്‌കീം അനുസരിച്ച് എസ്ബിഐനൽകുന്ന ഇലക്ടറൽ ബോണ്ടുകൾ വാങ്ങുക വഴി വ്യക്തിയുടെ പേരുവിവരങ്ങളൊന്നും പുറത്ത് വിടാതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഇലക്ടറൽ ബോണ്ടിന് നിയമസാധുതയുണ്ടോ? 
നിർണായക സുപ്രീംകോടതി വിധി ഇന്ന്
ബാങ്ക് വഴി മാറാവുന്ന സംഭാവന, നൽകിയത് ആരെന്നത് രഹസ്യം; എന്താണ് സുപ്രീം കോടതി പരിഗണിക്കുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി?

എസ്ബിഐ വഴി ഇലക്ടറൽ ബോണ്ടുകൾ വിൽക്കുന്നതിലൂടെ പ്രതിപക്ഷ പാർട്ടികൾക്ക് ലഭിക്കുന്ന പണത്തിന്റെ സ്രോതസ് സർക്കാരിനും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ സംഘടനയ്ക്കും ലഭിക്കുമെന്നും, എന്നാൽ ഭരണകക്ഷിക്ക് പണം നൽകുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ രഹസ്യമായി തന്നെ തുടരുകയും ചെയ്യുമെന്നത് പ്രതിപക്ഷ പാർട്ടികളെ നിയന്ത്രിക്കാനും, സംഭാവനകൾ നൽകുന്നവരെ തടയാനും സാധിക്കുമെന്നുമുള്ള വിമർശനം വ്യാപകമായി ഉയർന്നിരുന്നു.

ഇലക്ടറൽ ബോണ്ടുകൾ ഏത് ഇന്ത്യൻ പൗരനും, ഇന്ത്യയിൽ സ്ഥാപിതമായ കമ്പനികൾക്കും വാങ്ങാൻ സാധിക്കും. ആയിരം, പതിനായിരം, ഒരുലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ മൂല്യത്തിലാണ് ബോണ്ടുകളുള്ളത്. 2017ലെ ഫിനാൻസ് ആക്ടിലൂടെയാണ് ഇലക്ടറൽ ബോണ്ട് നിലവിൽ വരുന്നത്. ആർബിഐ ആക്ട്, ആദായ നികുതി ആക്ട്, ജനപ്രാതിനിധ്യ നിയമം ഉൾപ്പെടെയുള്ളവ ഭേദഗതി ചെയ്തുകൊണ്ടണ് ഇലക്ടറൽ ബോണ്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.

2017ലെ ഫിനാൻസ് ആക്ട് അനുസരിച്ച് ഏത് അംഗീകൃത ബാങ്കിനും ഇലക്ടറൽ ബോണ്ട് അനുവദിക്കാൻ സാധിക്കും. ധനബില്ലായി അവതരിപ്പിച്ചതുകൊണ്ടു തന്നെ രാജ്യസഭയിൽ പാസാക്കാതെയാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. വിവിധ നിയമങ്ങളിലായി വരുത്തിയ അഞ്ചലോളം മാറ്റങ്ങളിൽ പ്രശ്നം ചൂണ്ടിക്കാണിച്ച് സമർപ്പിക്കപ്പെട്ട നിരവധി ഹർജികളിലാണ് സുപ്രീംകോടതി ഇപ്പോൾ വിധി പറയുന്നത്. ഫിനാൻസ് ആക്ട് ധനബില്ലായി അവതരിപ്പിക്കാൻ സാധിക്കില്ല എന്ന് ഹർജിക്കാർ വാദിക്കുന്നു. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ സുതാര്യമാണെന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ മറുപടി നൽകിയത്.

എന്തിനാണ് ഇലക്ടറൽ ബോണ്ട്?

കള്ളപ്പണം തടയലാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി കള്ളപ്പണം ഉപയോഗിക്കുന്നത് ഇലക്ടറൽ ബോണ്ടുകൾ നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭാവന ചെയ്യുന്നവരുടെ ഐഡന്റിറ്റി സംരക്ഷിക്കുക എന്നൊരു ലക്ഷ്യവും ഇതിനുണ്ട്.

കമ്പനികൾ അവരുടെ വാർഷിക അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ അവരുടെ രാഷ്ട്രീയ സംഭാവനകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ കമ്പനികൾക്ക് ഈ വ്യവസ്ഥ ബാധകമാകില്ലെന്ന് ഉറപ്പാക്കാൻ ധനകാര്യ ബില്ലിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. അങ്ങനെ, ഇന്ത്യൻ, വിദേശ, ഷെൽ കമ്പനികൾക്ക് പോലും ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ആരെയും അറിയിക്കാതെ തന്നെ സംഭാവന ചെയ്യാമെന്നായി.

ഇലക്ടറൽ ബോണ്ടിന് നിയമസാധുതയുണ്ടോ? 
നിർണായക സുപ്രീംകോടതി വിധി ഇന്ന്
2016-22 കാലയളവിൽ ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി സ്വീകരിച്ചത് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടി തുക

ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമന്‍മാരിൽനിന്ന് പരിധിയില്ലാതെ പണം സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 2018 മുതൽ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ 57 ശതമാനവും നേടിയത് ബി ജെ പിയാണ്. രണ്ടാമത് കോൺഗ്രസും മൂന്നാമത് തൃണമൂൽ കോൺഗ്രസുമാണ്.

അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ബോണ്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തിയിരിക്കുന്നു. വിവരങ്ങളിലുള്ള സുതാര്യത നഷ്ടപ്പെടുന്നതിലാണ് കമ്മിഷൻ ആശങ്ക അറിയിച്ചത്. പദ്ധതിയോട് എതിർപ്പില്ലെങ്കിലും ലഭിക്കുന്ന സംഭാവനകൾ എത്രയെന്ന് കമ്മിഷന് അറിയാൻ കഴിയാത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.

logo
The Fourth
www.thefourthnews.in