ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി;  കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി; കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹരജികളിൽ വിധി പറയുന്നത് മാറ്റിവെച്ചത്
Updated on
2 min read

രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട്‌ സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറയുന്നത് മാറ്റിവെച്ചത്.

ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. സിപിഎം, ഡോ ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരാണ് ഹർജിക്കാർ.

ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി;  കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
രാത്രി ഫോണ്‍ ചെയ്യുന്നതാരെ എന്നതടക്കം ചോദ്യങ്ങള്‍; എത്തിക്‌സ് കമ്മിറ്റി ഹിയറിങ്ങില്‍ നിന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോയി

കേസിൽ വിധി പറയുന്നതിന് മുമ്പായി സെപ്തംബർ 30 വരെ വിവിധ രാഷ്ട്രീയപാർട്ടികൾക്ക് എത്തിയ ഇലക്ട്രൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും മുദ്രവെച്ച കവറിൽ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് ആവശ്യപ്പെട്ടു. ഇലക്ടറൽ ബോണ്ട് സംഭാവനകളുടെ ഡാറ്റ ഇതുവരെ നൽകാത്തതിൽ കമ്മീഷനോട് സുപ്രീം കോടതി അതൃപ്തി അറിയിച്ചു.

2019 ഏപ്രിൽ 12-ന് പാസാക്കിയ ഇടക്കാല ഉത്തരവ് പ്രകാരം, ഇലക്ടറൽ ബോണ്ട് ഫണ്ടിങ്ങിന്റെ ഡാറ്റ സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. എന്നാൽ വിധി 2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ടതാണെന്ന ധാരണയായിരുന്നു കമ്മീഷന് ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അമിത് ശർമ കോടതിയെ അറിയിച്ചു.

ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി;  കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
അവസാനം ബൈഡനും ഇസ്രയേലിനോടു പറഞ്ഞു, 'ഒന്നു നിര്‍ത്തൂ'; ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ്

എന്നാൽ കമ്മീഷന്റെ വാദം ബെഞ്ച് അംഗീകരിച്ചില്ല. വിവരങ്ങൾ തുടർച്ചയായി ശേഖരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം 2019 ഏപ്രിലിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ നൽകിയ വിവരങ്ങൾ അടങ്ങിയ സീൽ ചെയ്ത കവർ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ചു.

ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളോടും ദാതാക്കളുടെ വിശദമായ വിവരങ്ങൾ, മുദ്രവച്ച കവറിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനായിരുന്നു 2019 ഏപ്രിലിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്. ഓരോ ബോണ്ടിനും ലഭിച്ച തുകയും തുക ക്രെഡിറ്റ് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളുംഓരോ ക്രെഡിറ്റിന്റെയും തീയതിയുമടക്കം .' ഉത്തരവ് പ്രകാരം വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു.

ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി;  കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
ജനാധിപത്യ സംവാദങ്ങള്‍ സ്വാഗതാർഹം, പ്രെമോഷനിൽ അക്രഡിറ്റേഷൻ ഉള്ളവർ മാത്രം; കടുത്ത തീരുമാനങ്ങളുമായി സിനിമാ സംഘടനകള്‍

അതേസമയം ഇലക്ട്രൽ ബോണ്ടുകൾ വഴി സംഭാവന നൽകുന്നവരുടെ വിവരങ്ങൾ ഭരണകക്ഷിക്ക് അറിയാൻ കഴിയുമെന്നും പ്രതിപക്ഷ പാർട്ടികൾക്ക് അത്തരം വിവരങ്ങൾ അറിയാൻ കഴിയില്ലെന്നും ബെഞ്ച് വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. കമ്പനികൾക്ക് അവരുടെ അറ്റാദായത്തിന്റെ പരമാവധി 7.5% മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിനെക്കുറിച്ചും കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

എന്താണ് ഇലക്ട്രൽ ബോണ്ട്

2017ൽ ധനനിയമത്തിലൂടെയാണ് കേന്ദ്രം ഇലക്ടറൽ ബോണ്ട് സംവിധാനം നടപ്പിലാക്കിയത്. പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിത തുകക്ക് ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും സംഭാവന നൽകാം. 1,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ബോണ്ടുകളുടെ മൂല്യം.

ഇതിനായി ആർബിഐ നിയമം, ആദായനികുതി നിയമം, ജനപ്രാതിനിധ്യനിയമം എന്നിവ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം ആരാണ് പണം നൽകിയതെന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല.

ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി;  കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
15 ലക്ഷം രൂപ കൈക്കൂലി വാങ്ങി; രാജസ്ഥാനിലെ ഇഡി ഉദ്യോഗസ്ഥനെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു

പാർട്ടികൾക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കാൻ സാധിക്കും. ഷെൽ കമ്പനികൾ വഴി രാഷ്ട്രീയപാർ്ട്ടികൾക്ക് സംഭവനകൾ നൽകാൻ കഴിയുമെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ കഴിയുമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in