രാജ്യത്ത് ബാലവേല ചെയ്യുന്നത് ഒരു കോടിയിലധികം കുട്ടികള്‍; ഉന്മൂലനം സാധ്യമല്ലെന്ന് പാർലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി

രാജ്യത്ത് ബാലവേല ചെയ്യുന്നത് ഒരു കോടിയിലധികം കുട്ടികള്‍; ഉന്മൂലനം സാധ്യമല്ലെന്ന് പാർലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി

ഭർതൃഹരി മെഹ്‌താബ് തലവനായ സമിതി നിർബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, ബാലവേലയുടെ ഉന്മൂലനം എന്നിവയ്ക്കായി തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്
Updated on
1 min read

2025-ഓടെ ബാലവേല പൂർണമായി തുടച്ചു നീക്കുക എന്ന അന്താരാഷ്ട്ര ലക്ഷ്യം രാജ്യത്ത് സാധ്യമാകില്ലെന്ന് തോഴില്‍, തുണിത്തരങ്ങള്‍, സ്കില്‍ ഡെവലപ്‌മെന്റ് എന്നിവയുടെ പാർലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. നാഷണല്‍ പോളിസി ആന്‍ഡ് ചൈല്‍ ലേബേഴ്സുമായി ബന്ധപ്പെട്ട 52-ാം റിപ്പോർട്ടിലാണ് സമിതി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ബാലവേലയുടെ നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അടുത്തിടെയാണ് പാർലമെന്റില്‍ റിപ്പോർട്ട് സമർപ്പിച്ചത്.

ഭർതൃഹരി മെഹ്‌താബ് തലവനായ സമിതി നിർബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, ബാലവേലയുടെ ഉന്മൂലനം എന്നിവയ്ക്കായി തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പിഴ വർധിപ്പിച്ചിട്ടും ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ വീണ്ടും ജോലിക്കെടുക്കുന്നതായി എന്‍ജിഒകള്‍ അറിയിച്ചതായും റിപ്പോർട്ട് പറയുന്നു. സംസ്ഥാന സർക്കാരുകളും മറ്റ് പങ്കാളികളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഇക്കാര്യം റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ബാലവേല ചെയ്യുന്നത് ഒരു കോടിയിലധികം കുട്ടികള്‍; ഉന്മൂലനം സാധ്യമല്ലെന്ന് പാർലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി
'സമാധാനം സ്നേഹത്തിലൂടെ മാത്രം, ബലപ്രയോഗത്തിലൂടെ സാധ്യമാകില്ല'; യുദ്ധ ഇരകള്‍ക്കൊപ്പമെന്ന് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം

ബാലവേല വീണ്ടും സജീവമാകുന്നതില്‍ കടുത്ത നിയമനിർമാണം ആവശ്യമാണെന്നും സമിതി നിർദേശിച്ചു. പിഴ മൂന്ന്-നാല് മടങ്ങായി വർധിപ്പിക്കണമെന്നും ലൈസെന്‍സ് റദ്ദാക്കിയും വസ്തു പിടിച്ചെടുത്തും കടുത്ത ശിക്ഷ നല്‍കണമെന്നും റിപ്പോർട്ടില്‍ സമിതി ഊന്നല്‍ നല്‍കിയിട്ടുണ്ട്.

2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ടില്‍ 1.01 കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആറ് മാസത്തിലധികവും കുറവും ജോലി ചെയ്യുന്നവരാണ് കുട്ടികളില്‍ കൂടുതലും. 2001-ലെ സെന്‍സസ് പ്രകാരം കൃഷി, മൈനിങ് തുടങ്ങി എട്ട് വ്യവസായ മേഖലകളില്‍ പ്രധാന തൊഴിലാളികള്‍ അഞ്ച് മുതുല്‍ 14 വയസുവരെയുള്ള 57.54 ലക്ഷം കുട്ടികളാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in