ലൈക്ക പ്രൊഡക്ഷനില്‍ ഇ ഡി പരിശോധന; കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ നടപടി പിഎസ് 2 വന്‍വിജയത്തിന് പിന്നാലെ

ലൈക്ക പ്രൊഡക്ഷനില്‍ ഇ ഡി പരിശോധന; കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ നടപടി പിഎസ് 2 വന്‍വിജയത്തിന് പിന്നാലെ

കമ്പനിയുടെ ചെന്നൈയിലെ ഓഫീസിലാണ് റെയ്ഡ്
Updated on
1 min read

പ്രമുഖ സിനിമ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കമ്പനിയുടെ ചെന്നൈയിലെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. കമ്പനിക്കെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തതിന് പിന്നാലെയാണ് തലസ്ഥാനത്തെ എട്ടോളം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നത്.

ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പൊന്നിയിന്‍ സെല്‍വന്‍ 1, 2 ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെയാണ് ഇ ഡി പരിശോധന. 2023 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡ് നേട്ടം കൈവരിച്ച ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രത്തിന് പതിനാല് ദിവസം കൊണ്ട് 350 കോടിയിലേറെ രൂപയായിരുന്നു കളക്ഷന്‍.

logo
The Fourth
www.thefourthnews.in