എഴുപത് കഴിഞ്ഞ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ്; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍, പ്രയോജനം ആറുകോടി പേര്‍ക്ക്

എഴുപത് കഴിഞ്ഞ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ്; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍, പ്രയോജനം ആറുകോടി പേര്‍ക്ക്

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എബി-പിഎം-ജെഎവൈ) എന്ന പദ്ധതിക്കു കീഴിലാണ് ഇതു നിലവില്‍ വരിക
Updated on
1 min read

എഴുപതു വയസ് കഴിഞ്ഞ മുതിര്‍ന്ന് പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എബി-പിഎം-ജെഎവൈ) എന്ന പദ്ധതിക്കു കീഴിലാണ് ഇതു നിലവില്‍ വരിക. നിലവില്‍ എബി-പിഎം-ജെഎവൈ പദ്ധതിപ്രകാരം രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നുണ്ട്.

ഇതിനു പുറമെയാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നിലവിലുള്ള പദ്ധതിയില്‍ ഒരു കുടുംബത്തിന് മുഴുവനായാണ് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നത്. എന്നാല്‍ പുതിയ പദ്ധതിപ്രകാരം എഴുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായവര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം.

ഒരു കുടംബത്തിന് അഞ്ച് ലക്ഷം രൂപയുടെ വ്യത്യസ്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ''ഈ പദ്ധതിയിലൂടെ രാജ്യത്ത് എഴുപത് വയസ് പൂര്‍ത്തിയായ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹിക-സാമ്പത്തിക ചുറ്റുപാട് നോക്കാതെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പദ്ധതി വരുന്ന മാസം തന്നെ നടപ്പിലാക്കി എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും'' - മന്ത്രിസഭാ യോഗത്തിനു ശേഷം ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in