സൈറസ് മിസ്ത്രി
സൈറസ് മിസ്ത്രി

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ ചെയര്‍മാന്‍
Updated on
1 min read

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍വെച്ച് മിസ്ത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. മിസ്ത്രി ഉള്‍പ്പെടെ രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. പരുക്കേറ്റ മറ്റു ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് 3.15ഓടെയായിരുന്നു അപകടമെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഞ്ചരിച്ച ബെന്‍സ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

രത്തന്‍ ടാറ്റ വിരമിച്ചതിനു പിന്നാലെ, 2012 ഡിസംബറിലാണ് മിസ്ത്രി ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റത്. എന്നാല്‍, 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.

logo
The Fourth
www.thefourthnews.in