ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം, ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം, ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം

ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരുക്കേറ്റവർക്ക് 50,000 രൂപയുമാണ് നഷ്ടപരിഹാരം
Updated on
1 min read

ഒഡിഷയില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. അപകടത്തിൽപെട്ടവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരുക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാവഴികളും തേടുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം, ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം
ഒഡിഷ ട്രെയിന്‍ അപകടം: അനുശോചിച്ച് രാഷ്ട്രപതി, അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000രൂപയും നൽകും.

അതേസമയം, അപകടത്തിൽപെട്ട ട്രെയിനുകളിൽ പലരും കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറോമാണ്ടൽ എക്‌സ്പ്രസ് ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പാളം തെറ്റിയ കോച്ചുകളിൽ ഇടിക്കുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രാലയ വക്താവ് അമിതാഭ് ശർമ പറഞ്ഞു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 

26 അംഗങ്ങൾ അടങ്ങുന്ന ഒഡിഷ ഫയർ ആൻഡ് എമർജൻസി സർവീസിന്റെ അഡീഷണൽ റെസ്‌ക്യൂ ടീമിനെ അപകട സ്ഥലത്തേക്ക് എത്തിച്ചതായി ഒഡിഷ സർക്കാരിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. പാളം തെറ്റിയ കോച്ചുകൾക്കടിയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പോലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ചുമതയപ്പെടുത്തിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്ന് കൂടുതൽ ഫയർ സർവീസ് ടീമുകളും ഡോക്ടർമാരെയും ആംബുലൻസുകളും എത്തിക്കും.

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം, ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം
ഒഡിഷയില്‍ രണ്ട് ട്രെയിനുകൾ പാളം തെറ്റി അപകടം; 50 മരണം, 350-ലധികം പേർക്ക് പരുക്ക്

ഹെൽപ്പ് ലൈൻ നമ്പറുകൾ :

ഒഡീഷ സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ: 06782-262286

ഹൗറ ഹെൽപ്പ് ലൈൻ നമ്പർ: 033-26382217

ഖരഗ്പൂർ ഹെൽപ്പ് ലൈൻ നമ്പർ: 897207395, 9332392339

ബാലസോർ ഹെൽപ്പ് ലൈൻ നമ്പർ: 8249591559, 7978418322

ഷാലിമാർ ഹെൽപ്പ് ലൈൻ നമ്പർ: 9903370746

ഭദ്രക്: 8455889900

ജജ്പൂർ കെനോജർ റോഡ്: 8455889906

കട്ടക്ക്: 8455889917

ഭുവനേശ്വർ: 8455889922

ഖുർദ റോഡ്: 6370108046

ബ്രഹ്മപൂർ: 89173887241

ബാലുഗാവ്: 9937732169

പലാസ: 8978881006

ഹൗറ: 033-26382217

ഖരഗ്പൂർ: 8972073925, 9332392339

ബാലസോർ: 8249591559, 7978418322

ഷാലിമാർ: 9903370746

സൗത്ത് വെസ്റ്റേൺ റെയിൽവേ സജ്ജീകരിച്ച ഹെൽപ്പ് ലൈൻ നമ്പറുകൾ:

ബാംഗ്ലൂർ 080-22356409

ബംഗാർപേട്ട്: 08153 255253

കുപ്പം : 8431403419

സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ ടെർമിനൽ: 09606005129

കൃഷ്ണരാജപൂർ റെയിൽവേ സ്റ്റേഷൻ: +91 88612 03980

തമിഴ്നാട് സർക്കാരിന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ:

+91 6782 262 286
+91 6782 262 286
044- 2535 4771

logo
The Fourth
www.thefourthnews.in