എക്സിറ്റ് പോൾ: ത്രിപുരയിൽ ബിജെപി; നാഗാലാൻഡിൽ ബിജെപി സഖ്യം; മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

എക്സിറ്റ് പോൾ: ത്രിപുരയിൽ ബിജെപി; നാഗാലാൻഡിൽ ബിജെപി സഖ്യം; മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടിയെന്ന് സർവെ; എൻപിപി മേഘാലയയിൽ നേട്ടമുണ്ടാക്കുമെന്ന് പ്രവചനം
Updated on
2 min read

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ. ത്രിപുരയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സിപിഎമ്മിന് തിരിച്ചടിയെന്നുമാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വെകളും പ്രവചിക്കുന്നത്. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം വിജയിക്കുമെന്നും മേഘാലയയില്‍ എന്‍പിപി നേട്ടമുണ്ടാക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലും 60 നിയമസഭാ മണ്ഡലങ്ങൾ വീതമാണ് ഉള്ളത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

ത്രിപുരയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. 36 മുതല്‍45 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേയും 29-36 സീറ്റ് വരെ നേടുമെന്ന് സീ ന്യൂസ് മെട്രിസ് സര്‍വേയും പ്രവചിക്കുന്നു. തിപ്രമോത ഒന്‍പത് മുതല്‍ 16 വരെ സീറ്റ് നേടുമെന്ന് ഇന്ത്യ ടുഡ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. സിപിഎം - കോണ്‍ഗ്രസ് സഖ്യത്തിന് പരമാവധി 11 സീറ്റ് മാത്രമാണ് ഇന്ത്യടുഡേ നല്‍കുന്നത്. ഇടതുസഖ്യം 21 സീറ്റ് വരെ നേടിയേക്കാമെന്നാണ് സീ ന്യൂസ് സര്‍വെയുടെ കണക്ക്.

സംസ്ഥാനത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെന്നും തിപ്രമോത പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാകുമെന്നും ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി -24, സിപിഎം സഖ്യം- 21, തിപ്രമോത- 14 എന്ന നിലയിലാണ് ടൈംസ് നൗവിന്‌റെ പ്രവചനം.

സംസ്ഥാനത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെന്നും തിപ്രമോത പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാകുമെന്നും ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യത്തിന് വന്‍ വിജയമാണ് പ്രവചിക്കുന്നത്. 38-48 സീറ്റ് വരെ സഖ്യം നേടുമെന്ന് ഇന്ത്യാടുഡേ സര്‍വെ പറയുന്നു. 35 മുതല്‍ 43 സീറ്റാണ് ബിജെപി സഖ്യത്തിന് സീ ന്യൂസ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്‌റെ കണക്ക് പ്രകാരം 44 സീറ്റ് ബിജെപി സഖ്യത്തിന് ലഭിക്കും.

മേഘാലയയില്‍ തൂക്കുനിയമസഭയെന്നാണ് ഭൂരിപക്ഷ പ്രവചനം. എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളുടേയും കണക്ക്.

മേഘാലയയില്‍ തൂക്കുനിയമസഭയെന്നാണ് ഭൂരിപക്ഷ പ്രവചനം. എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളുടേയും കണക്ക്. ഇന്ത്യ ടുഡേ എന്‍പിപിക്ക് 18 മുതല്‍ 24 ഉം കോണ്‍ഗ്രസിന് 6-12 ഉം ബിജെപിക്ക് 4-8 ഉം സീറ്റാണ് പ്രവചിക്കുന്നത്. സീ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രകാരം എന്‍പിപി 21-26 ഉം കോണ്‍ഗ്രസ് 3-6 ഉം ബിജെപി 6-11 ഉം ടിഎംസി 8-13 ഉം സീറ്റ് നേടും. എന്‍പിപിക്ക് 22 സീറ്റ് പ്രവചിക്കുന്ന ടൈംസ് നൗ, കോണ്‍ഗ്രസിന് മൂന്നും ബിജെപിക്ക് അഞ്ചും സീറ്റ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in