ഗുജറാത്തിൽ കോൺ​ഗ്രസിനെ ല​ക്ഷ്യിട്ട് ആം ആദ്മി
ഗുജറാത്തിൽ കോൺ​ഗ്രസിനെ ല​ക്ഷ്യിട്ട് ആം ആദ്മി

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; ആംആദ്മിക്ക് വൻ വിജയമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ആം ആദ്മി പാർട്ടി ആകെ 250 വാർഡുകളിൽ 155 വരെ നേടുമെന്നാണ് എൻഡിടിവി എക്സിറ്റ് പോൾ പ്രവചനം
Updated on
1 min read

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ആകെ 250 വാർഡുകളിൽ 155 വരെ നേടുമെന്നാണ് എൻഡിടിവി എക്സിറ്റ് പോൾ പ്രവചനം. ആം ആദ്മിക്ക് 149 മുതൽ 171
വാർഡുകൾ വരെ ലഭിച്ചേക്കാമെന്നാണ് ആജ് തക് എക്സിറ്റ് പോൾ ഫലം പറയുന്നത്. ടൈംസ് നൗ- ഇടിജി സർവ്വെയും ആംആദ്മി പാർട്ടി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം നേടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. 146-156 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ- ഇടിജി സർവ്വെ പറയുന്നത്.

ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പതിനഞ്ച് വർഷമായി ഡൽഹിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

ബിജെപിക്ക് 69 മുതൽ 91 വാർഡുകൾ വരെ ലഭിക്കുമെന്ന് ആജ് തക് പറയുമ്പോൾ ടൈംസ് നൗവിൽ 84 മുതൽ 94 വരെയാണ്. അതേസമയം മൂന്ന് സർവെകളിലും കോൺഗ്രസിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല. കോൺഗ്രസ് ആറ് മുതൽ പത്ത് സീറ്റുകൾ മാത്രമേ നേടൂ എന്നാണ് പ്രവചനം.

മുനിസിപ്പൽ കോർപ്പറേഷനില്‍ നിന്നും അഴിമതി വേരോടെ പിഴുതെറിയുമെന്ന മുദ്രാവാക്യം മുൻനിർത്തിയുള്ള കെജ്‌രിവാളിന്റെ തിരഞ്ഞെടുത്ത് പ്രചരണം ആംആദ്മിക്ക് അനുകൂലമായി മാറുന്നതാണ് എക്സിറ്റ് പോൾ സർവേകൾ കാണിക്കുന്നത്. 2017ൽ നടന്ന ഡൽഹി സിവിൽ ബോഡി തിരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും ബിജെപി വിജയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയിലെ ഉന്നത നേതാക്കളാണ് ഡൽഹിയിൽ എത്തി തമ്പടിച്ചിരുന്നത്. ഡൽഹിയിലെ ബിജെപി നേതാക്കൾ മുതൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ വരെ പ്രചരണത്തിന് എത്തിയിരുന്നു. 2020ലെ ഡൽഹി കലാപവും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള നിർണായക സംഭവങ്ങൾക്ക് ശേഷം ഡൽഹിയിൽ നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പ് കൂടിയാണിത്. വോട്ടെണ്ണൽ ബുധനാഴ്ച നടക്കാനിരിക്കുമ്പോൾ എഎപിയ്ക്ക് അനുകൂലമായ വിധിയാണ് സർവേകൾ പ്രവചിച്ച് കഴിഞ്ഞിരിക്കുന്നത്.

logo
The Fourth
www.thefourthnews.in