കര്‍ണാടകയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ടു മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

കര്‍ണാടകയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ടു മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

പടക്കനിര്‍മാണശാലയിലെ ജീവനക്കാരായ സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍
Updated on
1 min read

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെല്‍ത്തങ്കടിയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. പടക്കനിര്‍മാണശാലയിലെ ജീവനക്കാരായ സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍.

ഹാസന്‍ സ്വദേശിയായ ചേതന്‍(25) ആണ് മരിച്ച മറ്റൊരാള്‍. മലപ്പുറം സ്വദേശിയായ ബഷീറിന്റെ ഫാമിലെ പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്. പടക്കം നിര്‍മിച്ചിരുന്ന ചെറിയ കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. സ്‌ഫോടനം നടക്കുന്ന സമയത്ത് ഈ ഒമ്പതുപേര്‍ മാത്രമാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററോളം ദൂരെ അനുഭവപ്പെട്ടതായിരുന്നു പ്രദേശവാസികളെ ഉദ്ധരിച്ച് കര്‍ണാടക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in