ദേശീയപാതയില്‍ വ്യാജ ടോള്‍പ്ലാസ; പകുതി ടോള്‍ മാത്രം, പ്രവര്‍ത്തിച്ചത് ഒന്നരവര്‍ഷം, തട്ടിയത് ലക്ഷങ്ങള്‍

ദേശീയപാതയില്‍ വ്യാജ ടോള്‍പ്ലാസ; പകുതി ടോള്‍ മാത്രം, പ്രവര്‍ത്തിച്ചത് ഒന്നരവര്‍ഷം, തട്ടിയത് ലക്ഷങ്ങള്‍

വൈറ്റ് ഹൗസ് സെറാമിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍, പൂട്ടിയ ഫാക്ടറി വഴി വര്‍ഗാസിയ ഗ്രാമത്തിലൂടെ പ്രതികള്‍ യഥാര്‍ത്ഥ റൂട്ടില്‍ നിന്ന് ഗതാഗതം തിരിച്ചുവിടുകയായിരുന്നു
Updated on
1 min read

ഗുജറാത്തിലെ ബമന്‍ബോര്‍-കച്ച് ദേശീയ പാതയില്‍ ഹൈവേ ഒഴിവാക്കി സ്വകാര്യ ഭൂമിയില്‍ വ്യാജ ടോള്‍ പ്ലാസ നിര്‍മിച്ചു ലക്ഷങ്ങള്‍ തട്ടി. ഗുജറാത്തിലെ മോര്‍ബിയില്‍ ദേശീയ പാത ഒഴിവാക്കി സ്വകാര്യ ഭൂമിയില്‍ വ്യാജ ടോള്‍ പ്ലാസ പ്രവര്‍ത്തിച്ചത് ഒന്നരവര്‍ഷമാണ്.

ടോള്‍ ബൂത്തില്‍' പകുതി വില ഈടാക്കിയാണ് ഒന്നര വര്‍ഷത്തോളം ജനങ്ങളെയും പോലീസിനെയും ജില്ലയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഒരു സംഘം കബളിപ്പിച്ചത്. വൈറ്റ് ഹൗസ് സെറാമിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍, പൂട്ടിയ ഫാക്ടറി വഴി വര്‍ഗാസിയ ഗ്രാമത്തിലൂടെ പ്രതികള്‍ യഥാര്‍ത്ഥ റൂട്ടില്‍ നിന്ന് ഗതാഗതം തിരിച്ചുവിടുകയായിരുന്നു. ഇത്തരത്തില്‍ ലക്ഷങ്ങളാണ് ഈ പ്രതികള്‍ ഒന്നരവര്‍ഷത്തില്‍ സ്വന്തമാക്കിയത്.

ദേശീയപാതയില്‍ വ്യാജ ടോള്‍പ്ലാസ; പകുതി ടോള്‍ മാത്രം, പ്രവര്‍ത്തിച്ചത് ഒന്നരവര്‍ഷം, തട്ടിയത് ലക്ഷങ്ങള്‍
ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും; സ്വതന്ത്ര സഭകളുടെ മേല്‍ പിടിമുറുക്കി വത്തിക്കാന്‍

പകുതി ടോള്‍ തുക മാത്രമായതിനാല്‍ മിക്ക ട്രക്ക് ഡ്രൈവര്‍മാരും ഈ വഴിയാണ് തിരഞ്ഞെടുത്തിരുന്നത്. പ്രതിദിനം പതിനായിരക്കണക്കിന് രൂപയായിരുന്നു ഇവിടുത്തെ വരുമാനമെന്ന് ദേശീയപാതയുടെ അംഗീകൃത ടോളായ വഗാസിയ ടോള്‍ പ്ലാസയുടെ മാനേജര്‍ പറഞ്ഞു.

'വര്‍ഗാസിയ ടോള്‍ പ്ലാസയുടെ യഥാര്‍ത്ഥ റൂട്ടില്‍ നിന്ന് ചില വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ടോള്‍ ഈടാക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചെന്നും പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി വ്യാജടോള്‍ പ്ലാസ കണ്ടെത്തുകയായിരുന്നെന്നും മോര്‍ബി ജില്ല കളക്ടര്‍ ജി ടി പാണ്ഡ്യ പറഞ്ഞു.

ദേശീയപാതയില്‍ വ്യാജ ടോള്‍പ്ലാസ; പകുതി ടോള്‍ മാത്രം, പ്രവര്‍ത്തിച്ചത് ഒന്നരവര്‍ഷം, തട്ടിയത് ലക്ഷങ്ങള്‍
സൂര്യന്റെ പൂർണവൃത്താകൃതിയിലുള്ള ചിത്രങ്ങളുമായി ഐഎസ്ആർഒ; പകർത്തിയത് ആദിത്യ- എൽ1

വൈറ്റ് ഹൗസ് സെറാമിക് കമ്പനിയുടെ ഉടമ അമര്‍ഷി പട്ടേല്‍, വനരാജ് സിങ് ജാല, ഹര്‍വിജയ് സിംഗ് ജാല, ധര്‍മേന്ദ്ര സിങ് ജാല, യുവരാജ് സിങ് ജാല എന്നിവര്‍ക്കും അജ്ഞാതരായ ആളുകള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in