കാർഷികനിയമങ്ങൾ കൊണ്ടുവന്നത് അദാനിയുടെ താൽപ്പര്യപ്രകാരമെന്ന് ആരോപണം; ജെപിസി അന്വേഷിക്കണമെന്ന് കിസാൻ സഭ
രാജ്യത്തെ ഇളക്കി മറിച്ച കര്‍ഷക പ്രക്ഷോഭത്തിലേക്ക് നയിച്ച കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിന് പിന്നില്‍ അദാനി ഗ്രൂപ്പിന്റെയും അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ ബിസിനസ്സുകാരന്റെയും താൽപ്പര്യത്തിനനുസരിച്ചെന്ന് വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവാണ് കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളിലേക്ക് നയിച്ച കാര്യങ്ങളില്‍ അദാനിയുടെയും ബിജെപി അനുകൂല ബിസിനസ്സുകാരന്റെയും ഇടപെടലുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചത്. അദാനിയുള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കര്‍ഷകരെ ചൂഷണം ചെയ്യുന്നതിനും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിനും സര്‍ക്കാരും നീതി ആയോഗും അദാനിയുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളും കൂട്ടുചേര്‍ന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഇതേ സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും അഖിലേന്ത്യ കിസാന്‍ സഭ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവാണ് കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളിലേക്ക് നയിച്ച കാര്യങ്ങളില്‍ അദാനിയുടെയും ബിജെപി അനുകൂല ബിസിനസ്സുകാരന്റെയും ഇടപെടലുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചത്
2018 മുതലാണ് അദാനി ഗ്രൂപ്പ് കാര്‍ഷിക നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ് വെളിപ്പെടുത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് റിപ്പോർട്ടേഴ്സ് കലക്ടീവ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. (1) (2) കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നതിന് രണ്ടര വര്‍ഷം മുമ്പ് തന്നെ നീതി ആയോഗ് രൂപികരിച്ച കര്‍മ്മ സമിതിയില്‍ അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതായാണ് വെളിപ്പെടുത്തല്‍. അവശ്യ വസ്തു നിമയം വ്യവസായികള്‍ക്കും സംരഭകര്‍ക്കും മുന്നില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നായിരുന്നു അദാനിയുടെ പ്രതിനിധിയുടെ വാദം.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് കാര്‍ഷിക നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള നീക്കം ആരംഭിക്കുന്നത്. മോദിയുടെ പ്രസ്താവന വന്ന ഉടനെ അമേരിക്കയില്‍ സോഫ്‌റ്റെവയെര്‍ കമ്പനി നടത്തുന്ന ശരദ് മറാത്തെ എന്ന ബിസിനസ്സുകാരന്‍ നീതി ആയോഗിന് കര്‍ഷക വരുമാനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും കര്‍മ്മ സമിതിയും രൂപികരിക്കണമെന്നും നിര്‍ദ്ദേശിച്ച് കത്തയക്കുന്നു. 2017 ലായിരുന്നു ഇത്.
കര്‍ഷകരില്‍നിന്ന് ഭൂമി പാട്ടത്തിനെടുക്കുക, സര്‍ക്കാരിന്റെ സഹായത്തോടെ മാര്‍ക്കറ്റിങ് കമ്പനിയുണ്ടാക്കുക, കൃഷിചെയ്യുന്നതിനും മറ്റുമായി ചെറു കമ്പനികള്‍ രൂപികരിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കര്‍മ്മ സമിതി രൂപികരിച്ച നീതി ആയോഗ് ഈ ഉദ്യോഗസ്ഥനെയും സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ സമിതി കോരപ്പറേറ്റുകളില്‍നിന്നും കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യുകകയാരുന്നു. നിയമത്തിന് പിന്നില്‍ അദാനിയുടെയും മറ്റ് കോര്‍പ്പറേറ്റുകളുടെയും താല്‍പര്യമാണെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും റിപ്പോര്‍ട്ടര്‍ കലക്ടീവ് റിപ്പോർട്ടുകളില്‍ പറയുന്നു.
2018 ല്‍ ഈ സോഫ്റ്റ് വെയര്‍ കമ്പനിയുടമ ആയുഷ് മന്ത്രാലയത്തിന്റെ ഒരു കര്‍മ്മ സമിതിയിലും അംഗമായിരുന്നു.
2018 ല്‍ ഈ സോഫ്റ്റ് വെയര്‍ കമ്പനിയുടമ ആയുഷ് മന്ത്രാലയത്തിന്റെ ഒരു കര്‍മ്മ സമിതിയിലും അംഗമായിരുന്നു. ഇദ്ദേഹം നിര്‍ദ്ദേശിച്ച ആറ് പേരെയും കര്‍മ്മ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ നീതി ആയോഗ് തയ്യാറായി. കാര്‍ഷിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു എന്‍ആര്‍ഐ വ്യവസായിയും അദാനിയെ പോലുള്ള കോര്‍പ്പറേറ്റുകളുടെയും താല്‍പര്യമാണ് കാര്‍ഷികനിയമങ്ങല്‍ കൊണ്ടുവരാന്‍ കാരണമായതെ്ന്ന് ഇതില്‍നിന്ന് തെളിയുന്നതായി കല്ക്ടീവ് റിപ്പോര്‍്ട്ടര്‍ വ്യക്തമാക്കുന്നു സര്‍ക്കാരിന്റെ എല്ലാ നടപടി ക്രമങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി അട്ടിമറിക്കുകയായിരുന്നുവെന്ന്് ഇതിലൂടെ തെളിഞ്ഞതായി അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്‌ലെയും ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണനും പ്രസ്താവനയില്‍ പറഞ്ഞു.