കുനോ നാഷ്ണല്‍ പാര്‍ക്കിലെ ചീറ്റകളില്‍ ഒന്ന് ചത്തു

കുനോ നാഷ്ണല്‍ പാര്‍ക്കിലെ ചീറ്റകളില്‍ ഒന്ന് ചത്തു

2022 സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരുന്നു
Updated on
1 min read

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോ നാഷ്ണല്‍ പാര്‍ക്കിലേക്ക് ഡിസംബര്‍ 22ന് എത്തിച്ച ഷാഷ എന്ന ചീറ്റയാണ് ചത്തത്. വൃക്ക സംബന്ധമായ അസുഖമാണ് പുലിയുടെ മരണകാരണമെന്നാണ് വിലയിരുത്തല്‍. ഷാഷയ്ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത് മുമ്പ് തന്നെ വൃക്കയില്‍ അണുബാധയുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

കുനോ നാഷ്ണല്‍ പാര്‍ക്കിലെ ചീറ്റകളില്‍ ഒന്ന് ചത്തു
ചീറ്റകളെത്തി, ഇനി വെല്ലുവിളി പരിപാലനം

2022 സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരുന്നു. ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ച അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തിലായിരുന്നു കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്ന് വിട്ടത്.

കുനോ നാഷ്ണല്‍ പാര്‍ക്കിലെ ചീറ്റകളില്‍ ഒന്ന് ചത്തു
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെത്തി

അതിന് ശേഷവും ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏഴ് ആണ്‍ചീറ്റകളെയും, അഞ്ച് പെണ്‍ ചീറ്റകളെയുമാണ് കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ചത്. ടാംബോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്ലായിരുന്നു ചീറ്റകളെ എത്തിച്ചത്. 3,000 അമേരിക്കൻ ഡോളറായിരുന്നു ഓരോ ചീറ്റയുടേയും വില.

കുനോ നാഷ്ണല്‍ പാര്‍ക്കിലെ ചീറ്റകളില്‍ ഒന്ന് ചത്തു
വീണ്ടും ചീറ്റകള്‍ വരുന്നു; ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇത്തവണയെത്തുന്നത് 12 എണ്ണം

1947ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952 ആയപ്പോഴേക്കും ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആഗോളതലത്തില്‍ ആദ്യമായിട്ടായിരുന്നു ചീറ്റ പോലുള്ള മൃഗങ്ങളുടെ കൈമാറ്റം നടന്നത്.

logo
The Fourth
www.thefourthnews.in