'കാളി' പോസ്റ്റർ വിവാദം: സംവിധായിക ലീന മണിമേഖലയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി

'കാളി' പോസ്റ്റർ വിവാദം: സംവിധായിക ലീന മണിമേഖലയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി

പോസ്റ്ററിൽ കാളിദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ചിത്രമാണ് വിവാദമായത്. കേസ് ഫെബ്രുവരി 20ന് കോടതി വീണ്ടും പരിഗണിക്കും.
Updated on
1 min read

'കാളി' ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ സംവിധായിക ലീന മണിമേഖലയ്ക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി. കേസുകളിൽ ലീന മണിമേഖലയ്‌ക്കെതിരെ തുടർ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പോസ്റ്റർ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ സംവിധായകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ലീന മണിമേഖലയ്‌ക്കെതിരെ ഗുരുതരമായ മുന്‍വിധി സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഫെബ്രുവരി 20ന് കോടതി വീണ്ടും പരിഗണിക്കും.

'കാളി' പോസ്റ്റർ വിവാദം: സംവിധായിക ലീന മണിമേഖലയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി
'പുക വലിക്കുന്ന കാളി'; സംവിധായിക ലീന മണിമേഖലൈക്ക് എതിരെ യുപിയിലും, ഡല്‍ഹിയിലും കേസ്

ഡോക്യുമെന്ററിയുടെ പ്രചാരണത്തിനായി പുറത്തിറക്കിയ പോസ്റ്ററിൽ കാളിദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ചിത്രമാണ് വിവാദമായത്

തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീന സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.  ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ലീനയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡോക്യുമെന്ററിയുടെ പ്രചാരണത്തിനായി പുറത്തിറക്കിയ പോസ്റ്ററിൽ കാളിദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ചിത്രമാണ് വിവാദമായത്.

ലീനയ്‌ക്കെതിരെ ഹിന്ദുത്വസംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. എല്ലാം ഉൾക്കൊള്ളുന്ന ദേവിയായി കാളിയെ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ലീനയുടെ ഹർജിയിൽ പറയുന്നു. തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച് കാനഡയിലെ ടൊറന്റോയില്‍ കഴിയുന്ന ലീന അവിടുത്തെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്ക് വേണ്ടിയാണ് ഡോക്യുമെന്ററി നിർമിച്ചത്.

logo
The Fourth
www.thefourthnews.in