ചാമുണ്ഡേശ്വരി ദേവിക്ക് 5 വർഷത്തേക്കുള്ള 'ധനസഹായം' കൈമാറി; സഹായം വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ഉൾപ്പെട്ടതോടെ

ചാമുണ്ഡേശ്വരി ദേവിക്ക് 5 വർഷത്തേക്കുള്ള 'ധനസഹായം' കൈമാറി; സഹായം വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ഉൾപ്പെട്ടതോടെ

59 മാസത്തേക്കുള്ള തുകയാണ് സാമൂഹ്യ ക്ഷേമ മന്ത്രി ഒരുമിച്ച് കൈമാറിയത്
Updated on
2 min read

കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിൽ പ്രയോക്താവായി തിരഞ്ഞെടുക്കപ്പെട്ട മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠ ചാമുണ്ഡേശ്വരി ദേവിക്ക് ധനസഹായം കിട്ടി. 59 മാസത്തേക്കുള്ള ഗഡുക്കൾ ക്ഷേത്ര ഭരണസമിതിക്ക് കർണാടക സർക്കാരിന്റെ നിർദേശ പ്രകാരം സാമൂഹ്യ - കുടുംബ ക്ഷേമ വകുപ്പ് കൈമാറി.

1,18,000 രൂപയാണ് സർക്കാർ ഭരണസമിതിയെ ഏൽപ്പിച്ചിരിക്കുന്നത്. സാമൂഹ്യക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ടാണ് പണം ക്ഷേത്ര ഭാരവാഹികൾക്ക് ലഭിച്ചിരിക്കുന്നത്. അടുത്തിടെയായിരുന്നു ചാമുണ്ഡേശ്വരി ദേവിയെ ഗൃഹലക്ഷ്മി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം സർക്കാരിന് മുന്നിലെത്തിയതും നടപടി സ്വീകരിച്ചതും. കോൺഗ്രസ് നേതാവായ സി ദിനേശ് ഗൂളിഗൗഡയുടേതായിരുന്നു നിർദേശം.

ചാമുണ്ഡേശ്വരി ദേവിക്ക് 5 വർഷത്തേക്കുള്ള 'ധനസഹായം' കൈമാറി; സഹായം വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ഉൾപ്പെട്ടതോടെ
തൊഴിൽരഹിതരായ വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ചാമുണ്ഡേശ്വരി ദേവിയും; കർണാടക സർക്കാർ മാസം 2000 രൂപ നൽകും

നികുതിദായകരല്ലാത്ത, തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ധനസഹായ പദ്ധതിയാണ് ഗൃഹലക്ഷ്മി പദ്ധതി. സംസ്ഥാനത്തെ 1.35 കോടി സ്ത്രീകളാണ് പദ്ധതിയുടെ പ്രയോക്താക്കൾ. കർണാടക കോൺഗ്രസ് നിയസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നൽകിയ അഞ്ചിന വാഗ്ദാനങ്ങളിൽ ഏറ്റവും ആകർഷകമായ ഒന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത് ഈ പ്രഖ്യാപനം സ്ത്രീ വോട്ടർമാരിലുണ്ടാക്കിയ സ്വാധീനമായിരുന്നു.

ചാമുണ്ഡേശ്വരി ദേവി
ചാമുണ്ഡേശ്വരി ദേവി

കർണാടകയിലെ ഹിന്ദുമത വിശ്വാസികൾ നാടിന്റെ കാവൽ ദേവതയായി കാണുന്ന ദേവിയാണ് ചാമുണ്ഡേശ്വരി ദേവി. ദേവിക്ക് മുന്നിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സമർപ്പിച്ചു പ്രാർഥിച്ചായിരുന്നു സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

logo
The Fourth
www.thefourthnews.in