കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം

അഗ്നിബാധ പൂർണമായും അണച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Updated on
1 min read

പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. വിമാനത്താവളത്തിന്റെ പുറപ്പെടൽ ടെർമിനലില്‍ വൈകിട്ട് 9.20ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടുത്തമുണ്ടായ ഉടനെ രണ്ട് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. വിമാനത്താവളത്തിൽ കറുത്ത പുക മൂടിയതോടെ ജനങ്ങൾ പരിഭ്രാന്തരായെങ്കിലും തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പുക ഉയര്‍ന്നതോടെ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

ചെക്ക്-ഇൻ ഏരിയ ഡിയിൽ രാത്രി 9:12 ന് ചെറിയ തീയും പുകയും ഉണ്ടായെങ്കിലും, രാത്രി 9:40 ഓടെ അഗ്നിബാധ പൂർണമായും അണച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു, ചെക്ക്-ഇൻ ഏരിയയിൽ പുക സാന്നിധ്യമുള്ളതിനാൽ ചെക്ക്-ഇൻ നടപടികൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും ഉടന്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in