ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജ. ബി വി നാഗരത്‌ന നോട്ട് നിരോധനത്തെ എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് ഉള്‍പ്പെട നാല് പേര്‍ അനുകൂലമായി വിധിപറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന് ഭൂരിപക്ഷ വിധി വ്യക്തമാക്കി.
നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് കൊണ്ട് മാത്രം എതിര്‍ക്കാനാവില്ല. നടപടി ഉദ്ദേശിച്ച ഫലം ചെയ്‌തോ എന്നത് പ്രസക്തമല്ലെന്നും നിരോധനം ശരിവച്ചുകൊണ്ടുള്ള വിധിയില്‍ നിരീക്ഷിച്ചു.
ആര്‍ബിഐ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നോട്ട് അസാധുവാക്കാന്‍ അധികാരമുണ്ട്. നടപടിക്രമങ്ങളുടെ പേരില്‍ മാത്രം നോട്ട് പിന്‍വലിച്ച പ്രഖ്യാപനം റദ്ദാക്കാനാവില്ലെന്നും ജ. ബി ആര്‍ ഗവായ് വായിച്ച ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കുന്നു.