മണിപ്പൂരിൽ സൈന്യത്തിന് നേരെ വെടിവയ്പ്പ്; മെയ്തി - കുകി ഏറ്റുമുട്ടലിൽ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു

മണിപ്പൂരിൽ സൈന്യത്തിന് നേരെ വെടിവയ്പ്പ്; മെയ്തി - കുകി ഏറ്റുമുട്ടലിൽ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു

രാത്രി വൈകുവോളം പലയിടങ്ങളിലും വെടിവയ്പ്പും തീവെപ്പും തുടർന്നു
Updated on
1 min read

വര്‍ഗീയ സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ 24 മണിക്കൂറുനിടെ ആറ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയില്‍ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലായി നടന്ന സംഘര്‍ഷത്തിലാണ് അച്ഛനും മകനും ഉള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടത്. ഒരു ദിവസത്തോളം നീണ്ടു നിന്ന ആക്രമണത്തിൽ 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാത്രി വൈകുവോളം പലയിടങ്ങളിലും വെടിവയ്പ്പും തീവെപ്പും റിപ്പോര്‍ട്ട് ചെയ്തു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇംഫാലിൽ ഇന്ന് കർഫ്യൂ ഇളവുണ്ടാകില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മണിപ്പൂരിൽ സൈന്യത്തിന് നേരെ വെടിവയ്പ്പ്; മെയ്തി - കുകി ഏറ്റുമുട്ടലിൽ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു
മണിപ്പൂരില്‍ വീണ്ടും സംഘർഷം; മൂന്ന് മെയ്തികൾ കൊല്ലപ്പെട്ടു, അക്രമികളെത്തിയത് കേന്ദ്ര സേനയുടെ ബഫർസോണ്‍ മറികടന്ന്

ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത മേഖലയിലുണ്ടായ വെടിവയ്പ്പില്‍ മെയ്തി വിഭാഗത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വീട്ടിനകത്ത് വച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ വികൃതമാക്കിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് കുകി വിഭാഗത്തിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.

മണിപ്പൂരിൽ സൈന്യത്തിന് നേരെ വെടിവയ്പ്പ്; മെയ്തി - കുകി ഏറ്റുമുട്ടലിൽ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു
മണിപ്പൂർ: രാജ്യസഭയിലെ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നു, സർക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രതിപക്ഷം

അതേസമയം സംഘര്‍ഷത്തിനിടെ ബിഷ്ണുപൂര്‍ ജില്ലയില്‍ സൈന്യത്തിന് നേരെ വെടിവയ്പ്പ്. സംഘര്‍ഷമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. അക്രമികള്‍ക്ക് നേരെ സൈന്യം തിരിച്ചടിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു.

സൈനിക കേന്ദ്രത്തില്‍ നിന്ന് കടത്തിയ ആയുധങ്ങള്‍ തിരിച്ചു പിടിച്ചതായി സൈന്യം അറിയിച്ചു. ബിഷ്ണുപൂരില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ നൂറു കണക്കിന് തോക്കുകളും റൈഫിളുകളും വെടിയുണ്ടകളും കണ്ടെടുത്തു. 1,057 തോക്കുകളും 14,201 വെടിയുണ്ടകളും മെയ്തി മേഖലയില്‍ നിന്ന് കണ്ടെത്തി. കുക്കി മേഖലയില്‍ നിന്ന് 138 തോക്കുകളും പിടികൂടി. കുക്കി, മെയ്തി മേഖലകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്.

വ്യാഴാഴ്ച നടത്തിയ ഓപ്പറേഷനില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച വര്‍ഗീയ കലാപത്തില്‍ ഇതുവരെ 160 ലധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

മണിപ്പൂരിൽ സൈന്യത്തിന് നേരെ വെടിവയ്പ്പ്; മെയ്തി - കുകി ഏറ്റുമുട്ടലിൽ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു
മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കടന്നു; തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

വെള്ളിയാഴച രാത്രിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് മെയ്തികള്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ ബഫര്‍സോണ്‍ കടന്ന് മെയ്ത്തി മേഖലയില്‍ എത്തിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കുക്കി വിഭാഗത്തിന്റെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കമുള്ള ആയുധങ്ങള്‍ അക്രമികൾ കടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in