വിമാനം നേരത്തേ പറന്നു, 35 പേര്‍ക്ക് യാത്ര മുടങ്ങി; സ്കൂട്ട് എയർലൈൻസിനെതിരെ ഡിജിസിഎ അന്വേഷണം
യാത്രക്കാരെ കയറ്റാതെ സിംഗപൂരിലേക്കുള്ള വിമാനം പുറപ്പെട്ട സംഭവത്തില്‍ അന്വേഷണം. അമൃത്‌സർ വിമാനത്താവളത്തില്‍ നിന്ന് സിംഗപൂരിലേക്ക് പറന്ന സ്‌കൂട്ട് എയര്‍ ലൈന്‍ വിമാനത്തിനെതിരെയാണ് ഡിജിസിഎയുടെ നടപടി. ബുധനാഴ്ച്ച വൈകീട്ട് 7.55 ന് പുറപ്പെടേണ്ടിയിരുന്ന സ്‌കൂട്ട് എയര്‍ ലൈന്‍ വിമാനമാണ് വൈകീട്ട് മൂന്ന് മണിക്ക് പുറപ്പെട്ടത്. 35 പേര്‍ക്കാണ് ഇതേതുടര്‍ന്ന് യാത്ര മുടങ്ങിയത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു ഈ നടപടിയെന്നാണ് യാത്രക്കാരുടെ പരാതി. സംഭവത്തില്‍ യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, സമയമാറ്റത്തെ കുറിച്ച് യാത്രക്കാരെ അറിയിച്ചിരുന്നു എന്നാണ് വിമാന കമ്പനിയുടെ നിലപാട്. എയര്‍പോര്‍ട്ട് അധികൃതര്‍ എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു ഇ മെയില്‍ വഴി സമയമാറ്റത്തെ കുറിച്ച് അറിയിച്ചു എന്ന വിശദീകരണം നല്‍കിയത്.
280 യാത്രക്കാര്‍ സിംഗപ്പൂരിലേക്ക് ഇതേ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ 253 പേര്‍ മാത്രമാണ് ആ ദിവസം യാത്ര ചെയ്തതെത് അമൃത്‌സർ എയര്‍പോര്‍ട്ട് ഡയറക്ടര്‍ നല്‍കിയ കണക്കില്‍ പറയുന്നത്. സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ളതുമായ സ്‌കൂട്ട് എയര്‍ലൈന്‍, അമൃത്സര്‍ എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവരില്‍ നിന്ന് ഡിജിസിഎ വിശദാംശങ്ങള്‍ തേടിയത്.
കഴിഞ്ഞ ആഴ്ച്ച ബെംഗ്ലൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നും ജി8 116 എന്ന വിമാനം 55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നിരുന്നു.
കഴിഞ്ഞ ആഴ്ച്ച ബെംഗ്ലൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നും ജി8 116 എന്ന വിമാനം 55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നിരുന്നു. വിമാനത്തില്‍ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ എത്തിച്ചത്. ഇതില്‍ ഒരു ബസിലുണ്ടായിരുന്ന യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെടുകയായിരുന്നു. യാത്രക്കാര്‍ക്ക് ബോഡിങ് പാസുകള്‍ നല്‍കുകയും ലഗേജ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 10 മണിക്ക് പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ഇവര്‍ യാത്ര തിരിച്ചത്.