'ഹൈജാക്ക്...' ഫോണിലെ സംസാരം വിനയായി;
പുറപ്പെടാനിരുന്ന വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കി അറസ്റ്റ് ചെയ്തു

'ഹൈജാക്ക്...' ഫോണിലെ സംസാരം വിനയായി; പുറപ്പെടാനിരുന്ന വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കി അറസ്റ്റ് ചെയ്തു

മുംബൈ- ഡൽഹി വിസ്താര വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം
Updated on
1 min read

ടേക്ക് ഓഫിന് മുൻപ് വിമാനം റാഞ്ചുന്നതിനെ കുറിച്ച് ഫോണിൽ സംസാരിച്ചെന്ന പരാതിയെ തുടർന്ന് യാത്രികനെ അറസ്റ്റ് ചെയ്തു. മുംബൈ- ഡൽഹി വിസ്താര ഫ്ലൈറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. റിതേഷ് സഞ്ജയ്കുമാർ ജുനേജ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ക്രൂ അംഗങ്ങളുടെ പരാതിയെ തുടർന്ന് വിമാനത്തിൽ നിന്നിറക്കിയ ശേഷം മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരാണ് റിതേഷ് വിമാനം റാഞ്ചുന്നതിനെ കുറിച്ച് ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. അയാളെ ചോദ്യം ചെയ്‌തെങ്കിലും തനിക്ക് മനസികാസ്വാസ്ഥ്യമുണ്ടെന്നായിരുന്നു മറുപടി. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. ശേഷം വിമാനത്തിൽ മുഴുവൻ പരിശോധന നടത്തിയ ശേഷമാണ് ഫ്ലൈറ്റ് പുറപ്പെട്ടത്. വൈകിട്ട് 6.30ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനം സംഭവത്തെ തുടർന്ന് 10.30നാണ് പുറപ്പെട്ടത്.

'ഹൈജാക്ക്...' ഫോണിലെ സംസാരം വിനയായി;
പുറപ്പെടാനിരുന്ന വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കി അറസ്റ്റ് ചെയ്തു
എയർ ഇന്ത്യ പൈലറ്റുമാരെ തേടുന്നു

"വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടയിൽ യാത്രക്കാരൻ 'ഹൈജാക്ക്' എന്ന് ആക്രോശിച്ചു. ഇത് സംശയത്തിന് ഇടയാക്കി. തുടർന്ന് വിമാനവും യാത്രക്കാരയും വിശദമായി പരിശോധിക്കുന്നതിന് എല്ലാവരെയും പുറത്തിറക്കേണ്ടി വന്നു," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് പോലീസും അറിയിച്ചു.

അയാൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ മനസിലായത്. അതിനാലാണ് അത്തരം സംസാരം ഫ്ലൈറ്റിൽ വച്ച് നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത്) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

'ഹൈജാക്ക്...' ഫോണിലെ സംസാരം വിനയായി;
പുറപ്പെടാനിരുന്ന വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കി അറസ്റ്റ് ചെയ്തു
എയർ ഇന്ത്യ വിമാനത്തിൽ ബഹളം വച്ചു; മലയാളി നെടുമ്പാശേരിയില്‍ അറസ്റ്റില്‍

എല്ലാ യാത്രക്കാരും അധിക പരിശോധനയ്ക്ക് വിധേയരാകേണ്ടതിനാലാണ് വിമാനം വൈകിയതെന്ന് വിമാനക്കമ്പനി വിശദീകരിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ അപകടത്തിലാക്കുന്ന പെരുമാറ്റത്തിനെതിരെയും വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് വിസ്താര അധികൃതർ അറിയിച്ചു.

logo
The Fourth
www.thefourthnews.in