ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ, 2000 മുതൽ 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു
Updated on
1 min read

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. ഇന്നു രാവിലെ കൊൽക്കത്തയിലായിരുന്നു അന്ത്യം. കുറച്ചുവർഷങ്ങളായി രോഗശയ്യയിലായിരുന്നു. ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ, 2000 മുതൽ 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു.

വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച അദ്ദേഹം കുറച്ചു വർഷങ്ങളായി വീട്ടിൽ തന്നെയായിരുന്നു. വളരെ അപൂർവമായി മാത്രമേ പൊതുസഭകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. 2019ൽ സിപിഎം റാലിയിലാണ് അവസാനമായി പങ്കെടുത്തത്.

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
ബംഗ്ലാദേശിലെ ഇന്ത്യൻ വിസാ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും; ന്യൂനപക്ഷങ്ങളുടെ സാഹചര്യം നിരീക്ഷിച്ചുവരുന്നതായി വിദേശകാര്യമന്ത്രി

2011ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടശേഷം 2015 ലാണ് ബുദ്ധദേബ് സിപിഎം പോളിറ്റ്ബ്യൂറോയിൽനിന്നും കേന്ദ്ര കമ്മിറ്റിയിൽനിന്നും ഇറങ്ങുന്നത്. തുടർന്ന് 2018ൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വവും ഉപേക്ഷിച്ചു.

2000-ൽ പാർട്ടിയിലെ മുതിർന്ന നേതാവ് ജ്യോതി ബസുവിൽ നിന്നാണ് പശ്ചിമ ബംഗാളിൻ്റെ മുഖ്യമന്ത്രി സ്ഥാനം ബുദ്ധദേബ് ഏറ്റെടുത്തത്. കുപ്രസിദ്ധമായ നന്ദിഗ്രാം, സിംഗൂർ വെടിവെയ്പുകൾ ഉണ്ടായത് ബുദ്ധദേബ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു.

logo
The Fourth
www.thefourthnews.in