ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍ വാര്‍ത്താ സമ്മേളനത്തില്‍
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍ വാര്‍ത്താ സമ്മേളനത്തില്‍

'നമ്പി നാരായണന്റെ അവകാശവാദങ്ങള്‍ ശുദ്ധ ഭോഷ്‌ക്'; ISRO പ്രവര്‍ത്തനത്തിനല്ല പത്മഭൂഷണ്‍ കിട്ടിയതെന്ന് മുന്‍ ശാസ്ത്രജ്ഞര്‍

ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ ഉയര്‍ത്തുന്ന വാദങ്ങളെ തള്ളുന്നതായിരുന്നു കേസിലെ മറ്റൊരു കുറ്റാരോപിതനായിരുന്ന ശശികുമാരന്റെ പ്രതികരണം
Updated on
3 min read

ഐഎസ്ആര്‍ഒയെ കുറിച്ച് റോക്കട്രി എന്ന സിനിമയും മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുന്‍ ശാസ്ത്രജ്ഞന്‍. നമ്പി നാരായാണന്റെ സിനിമയിലുള്ളത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്. 21,000ത്തില്‍പ്പരം ആളുകള്‍ ജോലിചെയ്യുന്ന മഹാസ്ഥാപനമാണ് ഐഎസ്ആര്‍ഒ. ഈ സ്ഥാപനത്തിന്റെ വിജയം ഒന്നോ രണ്ടോ വ്യക്തികളുടെ അമാനുഷിക കഴിവ്കൊണ്ട് ഉണ്ടാക്കിയതല്ലെന്നും മുന്‍ ശാസ്ത്രജ്ഞര്‍ പ്രതികരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുന്‍ ശാസ്ത്രജ്ഞരായ ഡോ. എ ഇ മുത്തുനായകം, ഡി ശശി കുമാരന്‍, പ്രൊഫ. ഇവിഎസ് നമ്പൂതിരി എന്നിവ‍രുള്‍പ്പെടെയാണ് നമ്പിനാരായണ് എതിരെ തുറന്നടിച്ചത്.

എപിജെ അബ്ദുല്‍ കലാമിനെപ്പോലും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരിക്കെ നമ്പി നാരായണന്‍ തിരുത്തിയിട്ടുണ്ടെന്നാണ് സിനിമയില്‍ പറയുന്നത്.

ഐഎസ്ആര്‍ഒയിലെ എല്ലാകാര്യങ്ങളുടേയും പിതാവ് താനാണെന്ന നമ്പി നാരായണന്റെ അവകാശവാദം ശുദ്ധഭോഷ്‌കും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. റോക്കട്രി 3 നമ്പി എഫക്ട് എന്ന സിനിമയിലും പല ടെലിവിഷന്‍ ചാനലുകളിലും നമ്പി നാരായണന്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഐഎസ്ആര്‍ഒയും ശാസ്ത്രജ്ഞരേയും അപമാനിക്കുന്നതിന് തുല്ല്യമാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായി വരെ വളര്‍ന്ന എപിജെ അബ്ദുല്‍ കലാമിനെപ്പോലും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരിക്കെ നമ്പി നാരായണന്‍ തിരുത്തിയിട്ടുണ്ടെന്നാണ് സിനിമയില്‍ പറയുന്നത്. ഇത് കളവാണെന്ന് ഡോ. എ ഇ മുത്തുനായകം ആരോപിച്ചു. ഊണും ഉറക്കവുമില്ലാതെ കുടുംബത്തെ പോലും മറന്ന് ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ചവരാണെന്നും തങ്ങള്‍ എല്ലാവരും. കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇപ്പോള്‍ ഒരാള്‍ അവകാശപ്പെടുന്നതെന്നും ശാസ്ത്രഞ്ജര്‍ പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇപ്പോള്‍ ഒരാള്‍ അവകാശപ്പെടുന്നതെന്നും ശാസ്ത്രഞ്ജര്‍

നമ്പി നാരായണന്‍
നമ്പി നാരായണന്‍

ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ ഉയര്‍ത്തുന്ന വാദങ്ങളെ തള്ളുന്നതായിരുന്നു കേസിലെ മറ്റൊരു കുറ്റാരോപിതനായിരുന്ന ശശികുമാരന്റെ പ്രതികരണം. ചാരകേസില്‍ പോലീസ് കസ്റ്റഡിയില്‍ അനുഭവിച്ച പീഡനങ്ങളെകുറിച്ച് നമ്പി നാരായണന്‍ എല്ലായിടത്തും പറയുന്നുണ്ട്. എന്നാല്‍ നമ്പി കസ്റ്റഡിയില്‍ കിടന്നത് മൂന്നോ നാലോ ദിവസമാണ. താന്‍ 12 ദിവസം കസ്റ്റഡിയില്‍ കിടന്നിട്ടും തനിക്ക് അത്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. അതിനാല്‍ നമ്പി നാരായണന്‍ പറയുന്നത് തനിക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നുമായിരുന്നു ശശി കുമാറിന്റെ പ്രതികരണം.

ക്രയോജനിക്ക് എഞ്ചിന്‍ വിഷയത്തില്‍ നമ്പി നാരായണന്‍ ഉന്നയിക്കുന്ന വാദങ്ങളും തള്ളുകയാണ് വാര്‍ത്താസമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍. 1980കളുടെ പകുതിയിലാണ് ഐഎസ്ആര്‍ഒ സ്വന്തമായി ക്രയോജനിക്ക് എഞ്ചിന്‍ ഉണ്ടാക്കാന്‍ ആരംഭിക്കുന്നത്. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല. ഈ വിഷയത്തില്‍ നമ്പി നാരായണന്‍ ഉന്നയിക്കുന്ന വാദങ്ങളും തള്ളുകയാണ് വാര്‍ത്താസമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍. ക്രയോജനിക്ക് എഞ്ചിന്റെ 12 വോളിയം നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വികസിപ്പിച്ചു. അക്കാലത്ത് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഏതാണ്ട് അക്കാലത്തുതന്നെ ജ്ഞാനഗാന്ധിയുടെ നേതൃത്വത്തില്‍ ക്രയോജനിക് വികസിപ്പിക്കുന്ന പ്രവര്‍ത്തനം തുടങ്ങി. ആ ടീമിലും നമ്പി നാരായണന്‍ ഉണ്ടായിരുന്നില്ലെന്നും ഡോ. എ ഇ മുത്തുനായകം പറയുന്നു.

1994 നവംബറില്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് സ്വയംവിരമിക്കാന്‍ നമ്പി നാരായണന്‍ തനിക്ക് അപേക്ഷ തന്നിരുന്നു. എന്നാല്‍ ആ മാസം തന്നെ അദ്ദേഹം അറസ്റ്റിലായതോടെ ക്രയോജനിക് പ്രോഗ്രാമില്‍ നിന്ന് പുറത്തായെന്നുമാണ് മുത്തുനായകത്തിന്റെ വാദം. കേസ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന് പ്രത്യേക ചുമതലകള്‍ ഒന്നും നല്‍കിയില്ല. 1994ല്‍ എല്‍പിഎസ്സി വിട്ടതിനുശേഷം നമ്പിക്ക് ക്രയോജനിക് വികസിപ്പിക്കലുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് അടിവരയിട്ടു പറയാന്‍ സാധിക്കും. എന്നിട്ടും ക്രയോജനിക് പ്രോഗ്രാമിന്റെ അവകാശവാദം നമ്പി നാരായണന്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണ് തനിക്ക് അറിയില്ലെന്നും ഡോ. എ ഇ മുത്തുനായകം പറഞ്ഞു.

നമ്പി നാരായണനാണ് വികാസ് എഞ്ചിന്‍ വികസിപ്പിച്ചതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണ്

നമ്പി നാരായണനാണ് വികാസ് എഞ്ചിന്‍ വികസിപ്പിച്ചതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണ്. ഫ്രാന്‍സിന്റെ വൈക്കിങ് എഞ്ചിനാണ് വികാസായി വികസിപ്പിച്ചത്. 1974ലാണ് ഫ്രാന്‍സിലെ സ്ഥാപനമായ എസ്ഇപിയുമായി കരാറൊപ്പിട്ടത്. സ്പേസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഡീഷണല്‍ സെക്രട്ടറി ടി എന്‍ ശേഷനാണ് ഇന്ത്യയ്ക്കു വേണ്ടി കരാറില്‍ ഒപ്പുവച്ചത്. മുത്തുനായകമായിരുന്നു പ്രോജക്ട് ഡയറക്ടര്‍. മൂന്നു ടീമുകള്‍ അതിന് വേണ്ടി ഉണ്ടാക്കിയിരുന്നു. കെ കാശിവിശ്വനാഥന്‍, എസ് നമ്പി നാരായണന്‍, ആര്‍ കരുണാനിധി എന്നിവരായിരുന്നു ഒരോ ഗ്രൂപ്പിന്റെയും ലീഡര്‍മാര്‍. എഞ്ചിന്റെ ഹാര്‍ഡ്‌വെയര്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന ചുമതല വികാസ് കാശിവിശ്വനാഥനായിരുന്നു. ഫ്രാന്‍സിലേക്ക് പോയ സംഘത്തിന്റെ മാനേജരായിരുന്നു നമ്പി നാരായണന്‍. അദ്ദേഹം അവിടെ ലോജിസ്റ്റിക് ആന്‍ഡ് മാനേജ്മെന്റ് വര്‍ക്കാണ് ചെയ്തത്. ടെക്നിക്കല്‍ വര്‍ക്കുകള്‍ മറ്റുചിലരാണ് ചെയ്തത് എന്നും മുത്തുനായകം സാക്ഷ്യപ്പെടുത്തുന്നു.

ഇല്ലാത്ത അവകാശവാദങ്ങളാണ് പലപ്പോഴും പറയുന്നത് എന്ന് പല ശാസ്ത്രജ്ഞരും നമ്പി നാരായണനെ വിളിച്ച് സൂചിപ്പിച്ചിട്ടുണ്ട്. എന്തിനാണ് നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുന്നത് എന്ന് ഒരിക്കല്‍ മുത്തുനായകം അദ്ദേഹത്തെ വിളിച്ച് ചോദിച്ചിരുന്നു. 'ഞാന്‍ സാറിനെ നേരിട്ട് വന്ന് കണ്ട് വിശദീകരിക്കാം' എന്നായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നമ്പി നാരായണന്‍ ഇതുവരെ മുത്തുനായകത്തെ കണ്ടിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ ആരോപിച്ചു. ഐ എസ് ആര്‍ ഒയിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലല്ല നമ്പി നാരായണന് പത്മഭൂഷന്‍ കിട്ടിയത്.

അങ്ങനെയാണെങ്കില്‍ ആ സമയത്ത് കിട്ടേണ്ടതല്ലേയെന്നും മുത്തുനായകം ചോദ്യമുന്നയിക്കുന്നു. ബഹിരാകാശ വകുപ്പ് അത്തരം ഒരു ശുപാര്‍ശ ചെയ്തിട്ടുമില്ല. പത്മഭൂഷന്‍ കിട്ടിയപ്പോള്‍ മുത്തുനായകത്തെ നമ്പി നാരായണന്‍ വിളിച്ചിരുന്നു. ഇതെങ്ങനെ സാധിച്ചു എന്ന് ചോദിച്ചപ്പോള്‍ കേസിന്റെ കാര്യം പറഞ്ഞ് ഡല്‍ഹിയിലുള്ള ചില ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി എന്നായിരുന്നു മറുപടിയെന്നും പറയുന്നു ശാസ്ത്രജ്ഞര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഡോ എ ഇ മുത്തുനായകം (ഡയറക്ടര്‍, എല്‍പിഎസി, ഐഎസ്ആര്‍ഒ), ഡി ശശികുമാര്‍ (ഡയറക്ടര്‍ ക്രെയോ എഞ്ചിനിയര്‍), പ്രൊഫസര്‍ ഇവിഎസ് നമ്പൂതിരി (പ്രൊജക്ട് ഡയറക്ടര്‍ ക്രെയോ എഞ്ചിന്‍) എന്നിവര്‍ക്ക് പുറമെ ശ്രീധരന്‍ ദാസ് (അസോ. ഡയറക്ടര്‍, എല്‍പിഎസ്ഇ), ഡോ. ആദിമൂര്‍ത്തി അസോ. (ഡയറക്ടര്‍, വിഎസ്എസ് സി ), ഡോ. മജീദ് ഡെപ്യൂട്ടി. (ഡയറക്ടര്‍, വിഎസ്എസ് സി ), ജോര്‍ജ്ജ് കോശി (പ്രൊജക്ട് ഡയറക്ടര്‍, പിഎസ്എല്‍വി), കൈലാസനാഥന്‍ (ഗ്രൂപ്പ് ഡയറക്ടര്‍,ക്രയോ സ്റ്റേജ്), ജയകുമാര്‍ (ഡയറക്ടര്‍, ക്വാളിറ്റി അഷ്വറന്‍സ്) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in