പുല്‍വാമ വെളിപ്പെടുത്തലിന് പിന്നാലെ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

പുല്‍വാമ വെളിപ്പെടുത്തലിന് പിന്നാലെ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

300 കോടിരൂപ കോഴ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം
Updated on
1 min read

പുല്‍വാമ വെളിപ്പെടുത്തലിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐയുടെ സമന്‍സ്. ഈ മാസം 28 ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. കശ്മീര്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനായി 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവര്‍ണറായിരിക്കെ റിലയന്‍സ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ തീര്‍പ്പാക്കാനായി തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തു എന്ന് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു. പദ്ധതി നടപ്പിലാക്കാനായി ആര്‍എസ്എസും ബിജെപി നേതാവ് രാം മാധവുമാണ് പണം വാഗ്ദാനം ചെയ്തതെന്നായിരുന്നു ആരോപണം. വെളിപ്പെടുത്തലില്‍ സത്യപാലിക് മാലിക്കിനെതിരെ രാം മാധവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

പുല്‍വാമ വെളിപ്പെടുത്തലിന് പിന്നാലെ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
പുല്‍വാമ ഭീകരാക്രമണം: സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് ജമ്മു കശ്മീർ മുൻ ഗവർണർ

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് അനുവദിച്ചതിലാണ് അഴിമതി ആരോപണം. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ട്രിനിറ്റി റീ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് എന്നിവരെയാണ് സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നത്. ഏകദേശം 3.5 ലക്ഷം ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന പദ്ധതി 2018 സെപ്റ്റംബറിലാണ് അവതരിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ മാലിക്കിന്റെ നേതൃത്വത്തില്‍ അത് റദ്ദാക്കുകയും ചെയ്തിരുന്നു. ഫയല്‍ പരിശോധിച്ചപ്പോള്‍ കരാറില്‍ കൃത്യതയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അത് റദ്ദാക്കിയതെന്ന് മാലിക് വെളിപ്പെടുത്തിയിരുന്നു.

2017 ലാണ് സത്യപാല്‍ മാലിക്കിനെ ബിജെപി ജമ്മുകശ്മീര്‍ ഗവര്‍ണറായി നിയമിക്കുന്നത്. അടുത്തിടെ പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നുള്ള വിവാദമായ വെളിപ്പെടുത്തല്‍ സത്യപാല്‍ മാലിക് നടത്തിയിരുന്നു. മാത്രമല്ല, പുല്‍വാമയിലെ വീഴ്ചയെക്കുറിച്ച് മിണ്ടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞതായും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യപാല്‍ മാലിക്കിനോട് ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in