മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹർ ജോഷി
Updated on
1 min read

ലോക്‌സഭാ മുന്‍ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുന്‍പ് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയിലെ ദാദറിലുള്ള ശ്മശാന്‍ ഭൂമിയിലായിരിക്കും അന്ത്യകർമങ്ങള്‍ നടക്കുക. ഫെബ്രുവരി 21നായിരുന്നു മനോഹർ ജോഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹർ ജോഷി. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മനോഹർ ജോഷി 2002-04 കാലഘട്ടത്തിലാണ് സ്പീക്കർ സ്ഥാനം വഹിച്ചത്. 1937 ഡിസംബർ രണ്ടിന് മഹാരാഷ്ട്രയിലെ റയ്‌ഗാഡ് ജില്ലയിലാണ് ജനനം.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു
'ക്ഷേത്രവരുമാനത്തിന്റെ പങ്കുപറ്റാൻ നിയമഭേദഗതിയുമായി കർണാടക സർക്കാർ'; ബിജെപി പ്രചാരണത്തിന്റ വാസ്തവമെന്ത്?

അധ്യാപകനായിരുന്ന മനോഹർ ജോഷി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് 1967ലാണ്. നാല് പതിറ്റാണ്ടിലധികം ശിവസേനയ്ക്കൊപ്പമായിരുന്നു. മുംബൈ മുന്‍സിപ്പല്‍ കൗണ്‍സിലർ (1968-70), മുംബൈ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാന്‍ (1970) എന്നീ പദവികളാണ് ആദ്യ കാലത്ത് വഹിച്ചിരുന്നത്. 1976ല്‍ മുംബൈയുടെ മേയറായും പ്രവർത്തിച്ചു.

1972ല്‍ മഹാരാഷ്ട്ര ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്കും 1990ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1990-91 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരുന്നുയ. 1999 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് വിജയിച്ചത്.

logo
The Fourth
www.thefourthnews.in