മണിപ്പൂര്‍ വീഡിയോ; പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു

മണിപ്പൂര്‍ വീഡിയോ; പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു

സിബിഐ ഇവരെ ഓഗസ്റ്റ് രണ്ട് വരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്
Updated on
1 min read

മണിപ്പൂരിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായതുമായി ബന്ധപ്പെട്ട് മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ സിബിഐ കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡി അവസാനിച്ചതോടെ നാല് പ്രതികളെയും മണിപ്പൂരിലെ തൗബാലിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ ഇവരെ ഓഗസ്റ്റ് രണ്ട് വരെ കസ്റ്റഡിയിൽ വാങ്ങിയത്.

മണിപ്പൂരിൽ ഒരു കൂട്ടം പുരുഷന്മാർ കുകി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. പിന്നാലെ ഈ കേസ് മുൻഗണനാക്രമത്തിൽ അന്വേഷിക്കാൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഉത്തരവിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെയാണ് മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച കാമറയും പിടിച്ചെടുത്തു.

മണിപ്പൂര്‍ വീഡിയോ; പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു
'സിബിഐയെ വിശ്വാസമില്ല, വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുത്'; മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍

വീഡിയോയുടെ പശ്ചാത്തലത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മെയ് നാലിന് നടന്ന ദാരുണ സംഭവത്തിന്റെ വീഡിയോ ജൂലൈ 19-നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കാങ്‌പോപി ജില്ലയിലാണ് സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകെ വലിയ പ്രതിഷേധമാണ് ഉയർന്നത്. 

മണിപ്പൂര്‍ വീഡിയോ; പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു
മണിപ്പൂർ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രം; ചട്ടം 267 പ്രകാരംതന്നെ ചർച്ച വേണമെന്ന് പ്രതിപക്ഷം

കുകി വിഭാഗക്കാരായ സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ രണ്ട് മാസത്തിന് ശേഷം ജൂലൈ 19 നാണ് പുറത്തുവന്നത്. മെയ് നാലിന് കങ്‌പോക്പി ജില്ലയിലാണ് സംഭവം ഉണ്ടായത്. കലാപം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെയാണ് ഈ ആക്രമണവും. പ്രചരിച്ച വ്യാജ ഫോട്ടോയും വാര്‍ത്തയുമാണ് സംഭവത്തിലേക്ക് നയിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം സംഭവം വലിയ ചര്‍ച്ചയാക്കുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം എടുത്തത്.

മണിപ്പൂര്‍ വീഡിയോ; പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു
നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍
logo
The Fourth
www.thefourthnews.in