ഷബ്ന സിയാദിന് ലാഡ്ലി മീഡിയ അവാർഡ്
2022ലെ ലാഡ്ലി മീഡിയ ആൻഡ് അഡ്വർടെയ്സിങ് പുരസ്കാരം ദ ഫോർത്ത് സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഷബ്ന സിയാദിന്. ജെന്‍ഡര്‍ സെൻസിറ്റിവിറ്റി വിഭാഗത്തിൽ മലയാളം ടെലിവിഷനിൽ സംപ്രഷണം ചെയ്ത വാർത്തയ്ക്കാണ് പുരസ്ക്കാരം. ജാതിവിവേചനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയെക്കുറിച്ച് 2022ൽ മീഡിയാവൺ ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയാണ് പുരസ്‌കാരത്തിന് അർഹമായത്.
രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽവച്ച് നടന്ന ചടങ്ങിൽ ജേതാക്കൾക്ക് പുരസ്ക്കാരം സമ്മാനിച്ചു
ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടും മുബൈ ആസ്ഥാനമായ പോപുലേഷൻ ഫസ്റ്റ് എന്ന സംഘടനയും സംയുക്തമായി നൽകുന്നതാണ് ലാഡ്ലി മീഡിയ ആൻഡ് അഡ്വർടെയ്സിങ് പുരസ്കാരം. രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജേതാക്കൾക്ക് പുരസ്ക്കാരം സമ്മാനിച്ചു.
ടെലിവിഷൻ ഡോക്യുമെന്ററി വിഭാഗത്തിൽ മനോരമ ന്യൂസിലെ ജിഷ കല്ലിങ്കൽ, അച്ചടി വിഭാഗത്തിൽ മാതൃഭൂമിമാതൃഭൂമി ഡോട്ട് കോമിലെ രമ്യ ഹരികുമാറിനുമാണ് മലയാള മാധ്യമരംഗത്ത് നിന്നുള്ള മറ്റ് പുരസ്കാരം നേടിയവർ.